ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
Feb 25, 2016, 10:33 IST
കുമ്പള: (www.kasargodvartha.com 25/02/2016) അംഗടിമുഗറില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് തല്‍ക്ഷണം മരിച്ചു. അംഗടിമുഗറിലെ അമ്മുഷെട്ടി-ദൂമക്ക ദമ്പതികളുട മകന്‍ സമ്പത്ത് റൈ (24) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 9.15 മണിയോടെയായിരുന്നു അപകടം.
അംഗടിമുഗറില്‍നിന്നും പെര്‍ലയിലേക്ക് പോവുകയായിരുന്ന മഹാലക്ഷ്മി ബസും യുവാവ് സഞ്ചരിച്ച ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. അംഗടിമുഗര്‍ നടുമൂല സ്വദേശിയാണ് മരിച്ച ശരത്. കുമ്പള പോലീസ് സ്ഥലത്തെത്തി മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
സഹോദരങ്ങള്‍: ജയപ്രസാദ്, പ്രകാശ് (ഇരുവരും ഗള്‍ഫ്), സതീശന്‍ എറണാകുളം, ശരത്.

Keywords: Kasaragod, Kerala, Kumbala, Accident, Obituary, Death, Youth dies in accident