പാസ്‌പോര്‍ട്ടിന്റെ കാര്യത്തിനായി പോവുകയായിരുന്ന യുവാവ് ബൈക്കപകടത്തില്‍ മരിച്ചു
Oct 21, 2017, 10:31 IST
കഴക്കൂട്ടം:(www.kasargodvartha.com 21/10/2017) പാസ്‌പോര്‍ട്ടിന്റെ കാര്യത്തിനായി പോവുകയായിരുന്ന യുവാവ് ബൈക്കപകടത്തില്‍ മരിച്ചു. വെട്ടുതുറ ജിതിന്‍ ഹൗസില്‍ സജു- ഗ്ലാഡിസ് ദമ്പതികളുടെ മകന്‍ നോയല്‍ സജു (20) ആണ് മരിച്ചത്. കണിയാപുരം പള്ളിനടയ്ക്കു സമീപം ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ സജുവിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സക്കിടെ മരണം സംഭവിക്കുകയായിരുന്നു.
പ്ലസ്ടു കഴിഞ്ഞ് വിദേശത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു സജു. ഇതിനായി പാസ്‌പോര്‍ട്ട് സംബന്ധിച്ച കാര്യങ്ങള്‍ ശരിയാക്കാനായി പോകുമ്പോഴാണ് അപകടമുണ്ടായത്. സഹോദരങ്ങള്‍: ജ്യോതി, ജോള്‍ഡിന്‍.
Keywords: News, Kerala, Top-Headlines, Youth, Passport, Bike-Accident, Death, Hospital, Obituary,Youth dies in accident at Kaniyapuram
Keywords: News, Kerala, Top-Headlines, Youth, Passport, Bike-Accident, Death, Hospital, Obituary,Youth dies in accident at Kaniyapuram