കമ്പവലി മത്സരത്തിനിടെ കുഴഞ്ഞു വീണ് യുവാവ് മരിച്ചു
Sep 10, 2017, 22:09 IST
നീലേശ്വരം: (www.kasargodvartha.com 10.09.2017) കമ്പവലി മത്സരത്തിനിടെ കുഴഞ്ഞു വീണ യുവാവ് മരിച്ചു. മടിക്കൈ കാലിച്ചാംപൊതിയിലെ റിട്ട. അങ്കണവാടി അധ്യാപിക ശാരദയുടെ മകന്‍ പി ഷാജി (35)യാണ് മരിച്ചത്. പ്രദേശത്തെ റെഡ്സ്റ്റാര്‍ ക്ലബ്ബിന്റെ ഓണാഘോഷ പരിപാടിയുടെ ഭാഗമായി ഞായറാഴ്ച വൈകിട്ടു നടന്ന കമ്പവലിയില്‍ ക്ലബ്ബിനെ പ്രതിനിധീകരിച്ചു പങ്കെടുക്കുകയായിരുന്നു ഷാജി.
ഉടന്‍ തേജസ്വിനി ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. ടൈല്‍സ് തൊഴിലാളിയാണ്. ഒന്നര മാസം മുമ്പാണ് വിവാഹിതനായത്. ഭാര്യ: സുനിത (മൂകാംബിക). സഹോദരി: ഷീജ മുതിയക്കാല്‍. സംസ്‌കാരം തിങ്കളാഴ്ച രാവിലെ വീട്ടുവളപ്പില്‍. മരണത്തെ തുടര്‍ന്നു നാടകം ഉള്‍പെടെ ക്ലബില്‍ നിശ്ചയിച്ചിരുന്ന പരിപാടികള്‍ മാറ്റിവച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Nileshwaram, Obituary, Youth, Death, Kasaragod, Onam-celebration, P Shaji.