city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കു­ത്തി­വെ­പ്പി­നെ തു­ടര്‍­ന്ന് ഐ.എന്‍.ടി.യു.സി പ്ര­വര്‍­ത്തകന്‍ ആ­ശു­പ­ത്രി­യില്‍ മ­രി­ച്ചു

കു­ത്തി­വെ­പ്പി­നെ തു­ടര്‍­ന്ന് ഐ.എന്‍.ടി.യു.സി പ്ര­വര്‍­ത്തകന്‍ ആ­ശു­പ­ത്രി­യില്‍ മ­രി­ച്ചു കാസര്‍­കോട്: കു­ത്തി­വെ­പ്പി­നെ തു­ടര്‍­ന്ന് ഐ.എന്‍.ടി.യു.സി പ്ര­വര്‍­ത്തകന്‍ ആ­ശു­പ­ത്രി­യില്‍ മ­രി­ച്ചു. പൊ­യി­നാ­ച്ചി­യി­ലെ ചുമ­ട്ടു തൊ­ഴി­ലാ­ളിയും ഐ.എന്‍.ടി.യു.സി. പ്ര­വര്‍­ത്ത­ക­നുമായ പൊ­യി­നാ­ച്ചി പൊ­ന്ന­ത്ത­ടു­ക്ക­യി­ലെ കെ.അ­നില്‍­കു­മാ­റാ­ണ്(30) മ­രി­ച്ചത്. വെ­ളളിയാഴ്­ച രാത്രി ദേ­ഹാ­സ്വാ­സ്ഥ്യം മൂ­ലം കാ­സര്‍­കോ­ട് കിം­സ് ആ­ശു­പ­ത്രി­യില്‍ പ്ര­വേ­ശി­പ്പി­ക്കു­ക­യാ­യി­രുന്നു.

ശ­നി­യാഴ്ച പു­ലര്‍­ച്ചെ 4.30 മണി­യോ­ടെ അ­സ്വ­സ്ഥ­ത പ്ര­ക­ടി­പ്പി­ച്ച­തി­നെ തു­ടര്‍­ന്ന് കു­ത്തി­വെ­പ്പ് നല്‍­കി. കു­ത്തി­വെ­പ്പ് നല്‍­കി­യ ഉട­നെ ത­ളര്‍­ന്ന് വീ­ണ അ­നില്‍­കു­മാ­റി­നെ ഉ­ടന്‍ തന്നെ ഐ.സി.യു. വി­ലേ­ക്ക് മാ­റ്റി­യെ­ങ്കിലും പു­ലര്‍ച്ചെ 6.30 മണി­യോ­ടെ മ­ര­ണ­പ്പെട്ടു. അ­ഞ്ചു മ­ണി­ക്ക് ബന്ധു­വി­നെ കാ­ണാന്‍ അ­നു­വ­ദി­ച്ചി­രുന്നു. അ­പ്പോ­ഴേക്കും തീര്‍ത്തും അ­വ­ശ­നി­ല­യി­ലാ­യി­രു­ന്നു അ­നില്‍­കു­മാ­റെന്ന് ബ­ന്ധു­ക്കള്‍ പ­റഞ്ഞു.

മ­ര­ണ­ത്തില്‍ ബ­ന്ധു­ക്കള്‍ സംശ­യം പ്ര­ക­ടി­പ്പി­ച്ച­തി­നെ തു­ടര്‍­ന്ന് മൃ­ത­ദേ­ഹം പ­രി­ഹാ­രം മെ­ഡി­ക്കല്‍ കോ­ളേ­ജ് ആ­ശു­പ­ത്രി­യില്‍ വി­ദ­ഗ്ദ്ധ പോ­സ്റ്റ്‌­മോര്‍­ട്ട­ത്തി­നാ­യി കൊ­ണ്ട് പോ­കും. പി.കു­ഞ്ഞി­രാ­മന്‍ നാ­യര്‍-അ­മ്മാ­ളുഅ­മ്മ ദ­മ്പ­തി­ക­ളു­ടെ മ­ക­നാണ്. ഭാര്യ: പ്ര­സീ­ത. സ­ഹോ­ദ­രങ്ങള്‍: ബാ­ല­കൃ­ഷ്­ണന്‍, ശ­ശിക­ല, ലീ­ല, സാ­വി­ത്രി.




Keywords: Kasaragod, Hospital, Kerala, Poinachi, Obituary, I.N.T.U.C, Ponnathadukka

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia