പന്തല്‍ ജോലിക്കിടെ വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റ് അബോധാവസ്ഥയിലായ യുവാവ് ആശുപത്രിയില്‍ മരിച്ചു
May 31, 2017, 10:34 IST
മഞ്ചേശ്വരം: (www.kasargodvartha.com 31/05/2017) വവാഹവീട്ടിലെ പന്തല്‍ ജോലിക്കിടെ വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റതിനെ തുടര്‍ന്ന് അബോധാവസ്ഥയില്‍ കഴിയുകയായിരുന്ന യുവാവ് ആശുപത്രയില്‍ ചികത്സയില്‍ കഴിയുന്നതിനിടെ മരണപ്പെട്ടു. മീഞ്ച ബട്ടിപ്പദവിലെ ബീഫാത്തിമയുടെ മകന്‍ മൊയ്തീന്‍ കുഞ്ഞി(32)യാണ് ബുധനാഴ്ച രാവിലെ മംഗളൂരു ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയില്‍ മരിച്ചത്.
ഈ മാസം ആറിന് സ്വന്തം വീടിനടുത്തുള്ള വിവാഹവീട്ടില്‍ പന്തല്‍ ജോലിയിലേര്‍പ്പെട്ടിരുന്ന മൊയ്തീന്‍ കുഞ്ഞിയുടെ കൈയിലുണ്ടായിരുന്ന ഇരുമ്പ് ഷീറ്റ് വൈദ്യുതി ലൈനില്‍ തട്ടുകയും യുവാവ് ഷോക്കേറ്റ് തെറിച്ചുവീഴുകയുമായിരുന്നു. അബോധാവസ്ഥയിലായ മൊയ്തീന്‍ കുഞ്ഞിയെ ഉടന്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മൊയ്തീന്‍ കുഞ്ഞിക്ക് വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും ബോധം വീണ്ടുകിട്ടിയില്ല.
രാവിലെ യുവാവിന്റെ നില കൂടുതല്‍ ഗുരുതരമാവുകയും മരണം സംഭവിക്കുകയുമായിരുന്നു. വിവാഹവീടുകളില്‍ പന്തല്‍ കെട്ടുന്ന ജോലി ചെയ്തുലഭിക്കുന്ന വരുമാനം കൊണ്ടാണ് മൊയ്തീന്‍ കുഞ്ഞി കുടുംബം പുലര്‍ത്തിവന്നത്. യുവാവിന്റെ മരണം റംസാന്‍ വ്രതമനുഷ്ഠിക്കുന്ന കുടുംബത്തെ കണ്ണീരിലാഴ്ത്തി. അവിവാഹിതനാണ് മരണപ്പെട്ട മൊയ്തീന്‍ കുഞ്ഞി. മഞ്ചേശ്വരം പോലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Manjeshwaram, Shock, Hospital, Treatment, Youth, Police, Case, Electric line, Youth dies after meeting electric shock.