അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Mar 18, 2016, 16:01 IST
പൊയ്‌നാച്ചി: (www.kasargodvartha.com 18/03/2016) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബേഡകം കല്ലടക്കുറ്റിയിലെ ഖാസിം (27) ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. എസ് ഡി പി ഐ ബേഡകം കല്ലടക്കുറ്റി ബ്രാഞ്ച് സെക്രട്ടറിയായിരുന്നു.
അവിവാഹിതനാണ്. മുഹമ്മദ് - ആഇശ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: സുബൈര്‍, ഇല്യാസ്, ഫാത്വിമ, സറീന. മരണവിവരമറിഞ്ഞ് എസ് ഡി പി ഐ നേതാക്കളും പ്രവര്‍ത്തകരുമടക്കം നിരവധി പേര്‍ വീട്ടിലെത്തി അനുശോചനം അറിയിച്ചു. ഖബറടക്കം വൈകിട്ട് അഞ്ചുമണിയോടെ മരുതടുക്കം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

Keywords: Kasaragod, Kerala, Death, Obituary, Poinachi, hospital, Treatment, Youth, Bedakam, Youth dies after illness.