യുവാവ് പനി ബാധിച്ച് മരിച്ചു
Feb 20, 2017, 09:30 IST
മുള്ളേരിയ: (www.kasargodvartha.com 20/02/2017) കുടുംബസമേതം ഊട്ടിയില്‍ പോയി തിരിച്ചെത്തിയ ദേലംപാടിയിലെ യുവാവ് എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് മരിച്ചു. ദേലംപാടി പള്ളഞ്ചിയിലെ ഉസൈനാര്‍-നഫീസ ദമ്പതികളുടെ മകന്‍ സെമീര്‍ (28) ആണ് മരിച്ചത്.
ഒരാഴ്ച മുമ്പാണ് പനി ബാധിച്ച് സെമീറിനെ ചെങ്കള ഇ കെ നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനിടെ അസുഖം മൂര്‍ഛിച്ചതോടെ സെമീറിനെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് മരണം സംഭവിച്ചത്.
ഒരുമാസം മുമ്പ് സെമീറും കുടുംബവും ഊട്ടിയിലേക്ക് വിനോദയാത്ര പോയിരുന്നു. ഇതിനിടയിലാണ് സെമീറിന് എച്ച് വണ്‍ എന്‍ വണ്‍ പനി ബാധിച്ചത്. ഭാര്യ സക്കീന. സഹോദരങ്ങള്‍: ഹനീഫ, ഫൗസിയ, റഷീദ, റഷീദ്, ബഷീര്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Mulleria, Kasaragod, Obituary, Hospital, Sick, Ooty, Youth dies due to H1N1 Flu, Sameer, Youth dies after fever.