ട്രെയിനില്‍ നിന്നും തെറിച്ചുവീണ് ഗായകനായ യുവാവ് മരിച്ചു
Sep 16, 2015, 13:26 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 16/09/2015) ട്രെയിനിയില്‍ നിന്നും തെറിച്ചുവീണ് ഗായകനായ യുവാവ് മരിച്ചു. പരപ്പ വലിയമുറ്റം കോളനിയിലെ കുഞ്ഞിരാമന്‍-കുമ്പ ദമ്പതികളുടെ മകന്‍ പയ്യാടകത്ത് വീട്ടില്‍ സുധനനാ(30)ണ് മരിച്ചത്. ബുധനാഴ്ച രാവിലെ 11 മണിയോടെ കുശാല്‍ നഗറില്‍ വെച്ചാണ് അപകടം. ചെന്നൈ- മംഗളൂരു സൂപ്പര്‍ ഫാസ്റ്റ് ട്രെയിനില്‍ സഞ്ചരിക്കുകയായിരുന്നു സുധനന്‍.
കഴിഞ്ഞ ദിവസം കോഴിക്കോട് ഒരു ഗാനമേളയില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു സുധനന്‍. പരിപാടിയില്‍ പങ്കെടുത്ത് മടങ്ങിവരികയായിരുന്ന സുധനന്‍ ട്രെയിനില്‍ നിന്നും വീഴുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. സുധനന്‍ ഓടകുഴല്‍ വിദഗ്ധന്‍ കൂടിയാണ്. റെയില്‍ പാളത്തിനടുത്ത് കണ്ടെത്തിയ സുധനന്റെ ബാഗില്‍ കലാകാരന്‍മാരുടെ സംഘടനയായ നന്മയുടെ തിരിച്ചറിയല്‍ കാര്‍ഡും ഓടകുഴലും കണ്ടെത്തി.
അപകട വിവരമറിഞ്ഞ് യുവാവിന്റെ ബന്ധുക്കള്‍ കാഞ്ഞങ്ങാട്ടേക്ക് തിരിച്ചിട്ടുണ്ട്. സഹോദരങ്ങള്‍: സുരേഷ്, സുശീല. സുതനന്‍ സഞ്ചരിച്ച ട്രെയിന്‍ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ എത്തുന്നതിന് തൊട്ടു മുമ്പാണ് അപകടം.

Keywords: Kanhangad, Kerala, Kasaragod, Train, Train Accident, Youth dies after falling from train.