മോട്ടോര്‍ പമ്പ് ഫിറ്റ് ചെയ്യാനെത്തിയ യുവാവ് കിണറ്റില്‍ വീണ് മരിച്ചു
Nov 27, 2015, 18:11 IST
കുറ്റിക്കോല്‍: (www.kasargodvartha.com 27/11/2015) വീട്ടുപറമ്പിലെ കിണറില്‍ മോട്ടോര്‍ പമ്പ് ഫിറ്റ് ചെയ്യാനെത്തിയ യുവാവ് കിണറ്റില്‍ വീണ് മരിച്ചു. മാണിമൂല ഊത്തടുക്കയിലെ ശങ്കരനാരായണ ഭട്ട് (44) ആണ് മരിച്ചത്. പുളുവിഞ്ചി പട്ടിക വര്‍ഗ കോളനിയിലെ ഷിനോജിന്റെ പുതുതായി പണിയുന്ന വീടിന് സമീപമുള്ള കിണറില്‍ മോട്ടോര്‍ ഫിറ്റ് ചെയ്യാനെത്തിയതായിരുന്നു.
കിണറ്റിലേക്ക് കാല്‍ വഴുതി വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നാരായണ ഭട്ടിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാണിമൂലയിലെ നാരായണ ഭട്ട് - ലക്ഷി അമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: സുചിത്ര. മക്കള്‍: അനുശ്രീ, അശ്വിന്‍ നാരായണന്‍. സഹോദരങ്ങള്‍: രാംഭട്ട്, ഗോപാലകൃഷ്ണഭട്ട്, സുബ്രഹ്മണ്യഭട്ട്, ശാരദ, ലീലാവതി.
Keywords : Youth, Death, Well, Injured, Hospital, Accident, Kasaragod, Kuttikol, Obituary, Shankara Narayana Bhat.