ചെക്‌പോസ്റ്റില്‍ നിര്‍ത്തിയിട്ട ടാങ്കറിനു പിന്നില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു
Apr 22, 2015, 10:43 IST
മഞ്ചേശ്വരം: (www.kasargodvartha.com 22/04/2015) കനത്ത മഴമൂലം കാണാത്തതിനെ തുടര്‍ന്ന് ചെക്‌പോസ്റ്റില്‍ നിര്‍ത്തിയിട്ട ടാങ്കറിനു പിന്നില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു. ഹൊസങ്കടി അങ്കടിപദവിലെ ഇബ്രാഹിമിന്റെ മകന്‍ മുഹമ്മദ് നസീര്‍ (19) ആണ് മരിച്ചത്. തലക്കള സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരനാണ് മരിച്ച മുഹമ്മദ് നസീര്‍. വാമഞ്ചൂര്‍ വാണിജ്യനികുതി ചെക്‌പോസ്റ്റില്‍ ചൊവ്വാഴ്ച രാത്രി 11.30 മണിയോടെയാണ് അപകടം.
അപകടത്തില്‍പെട്ട നസീറിനെ അതുവഴിവന്ന ഓട്ടോ ഡ്രൈവര്‍ ഉപ്പളയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പിന്നീട് നില ഗുരുതരമായതിനെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി മരണം സംഭവിക്കുകയായിരുന്നു.
മാതാവ്: സുഹറ. സഹോദരങ്ങള്‍: റസിയ, സീനത്ത്.
Keywords : Accident, Obituary, Check-post, Manjeshwaram, Kasaragod, Kerala, Bike Accident.