ഓട്ടോയും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ ഓട്ടോഡ്രൈവര്‍ മരണപ്പെട്ടു
Jul 22, 2017, 13:24 IST
കാസര്‍കോട്: (www.kasargodvartha.com 22/07/2017) ഓട്ടോയും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ ഓട്ടോഡ്രൈവര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരണപ്പെട്ടു. ഉളിയത്തടുക്ക ലക്ഷംവീട് കോളനിയിലെ രാഘവന്‍-കല്യാണി ദമ്പതികളുടെ മകന്‍ ചന്ദ്രശേഖരന്‍(53) ആണ് മരിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെ കറന്തക്കാടിന് സമീപം ചന്ദ്രശേഖരന്‍ ഓടിച്ചുപോകുകയായിരുന്ന ഓട്ടോറിക്ഷ എതിരെ വരികയായിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ചന്ദ്രശേഖരനെ ഉടന്‍ തന്നെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരു എ ജെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ശനിയാഴ്ച രാവിലെ ഏഴുമണിയോടെയാണ് മരണം സംഭവിച്ചത്.
ഭാര്യ: സുമതി. മക്കള്‍: രജനി, രഞ്ജിത്ത്, രജിത. സഹോദരങ്ങള്‍: ഹരിശ് ചന്ദ്രന്‍, ചന്ദ്രഹാസന്‍, രവീന്ദ്രന്‍, ചന്ദ്രാവതി, നിര്‍മല, ഉഷാകുമാരി, ശോഭ, ചന്ദ്രമോഹനന്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: kasaragod, Accident, Auto Driver, Injured, Death, hospital, Treatment, news, Obituary,