city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തൃശൂരില്‍ ട്രെയിനില്‍ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു; മൂത്തസഹോദരനു പിന്നാലെ അനുജനെയും അപകട മരണം തട്ടിയെടുത്തത് കുടുംബത്തെ കണ്ണീര്‍കയത്തിലാഴ്ത്തി

വിദ്യാനഗര്‍: (www.kasargodvartha.com 27.01.2020) തൃശൂരില്‍ ട്രെയിനില്‍ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. പടുവടുക്കത്തെ ഡ്രൈവര്‍ മുഹമ്മദ് കുഞ്ഞിയുടെ മകന്‍ അജ്മല്‍ (20) ആണ് മരിച്ചത്. മൂത്തസഹോദരനു പിന്നാലെ അനുജനെയും അപകട മരണം തട്ടിയെടുത്തത് കുടുംബത്തെ കണ്ണീര്‍കയത്തിലാഴ്ത്തി.

അജ്മല്‍ എറണാകുളത്ത് ജോലി അന്വേഷിക്കാനായി പോയി തിരിച്ചുവരുന്നതിനിടെയാണ് തൃശൂരില്‍ വെച്ച് അപകടമുണ്ടായത്. ട്രെയിനില്‍ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ അജ്മല്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്.

അജ്മലിന്റെ മൂത്ത സഹോദരന്‍ നിസാമുദ്ദീന്‍ 2018 ജൂണ്‍ 15നാണ് അണങ്കൂരില്‍ വെച്ച് ഗ്യാസ് സിലിണ്ടര്‍ കയറ്റിപോകുകയായിരുന്ന ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണപ്പെട്ടത്. മിസ് രിയയാണ് മാതാവ്.

തൃശൂരില്‍ ട്രെയിനില്‍ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു; മൂത്തസഹോദരനു പിന്നാലെ അനുജനെയും അപകട മരണം തട്ടിയെടുത്തത് കുടുംബത്തെ കണ്ണീര്‍കയത്തിലാഴ്ത്തി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kasaragod, Kerala, news, Death, Obituary, Accidental Death, Thrissur, Train, Vidya Nagar, Youth died after accident injury
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia