ബൈക്കില്‍ കാറിടിച്ച് റോഡില്‍ വീണ യുവാവ് ലോറി കയറി മരിച്ചു
Jul 6, 2016, 12:44 IST
ചെറുവത്തൂര്‍: (www.kasargodvartha.com 06.07.2016) ബൈക്കില്‍ കാറിടിച്ച് റോഡില്‍ വീണ യുവാവ് ലോറി കയറി മരിച്ചു. ചെറുവത്തൂര്‍ മുഴക്കോം അരയാലിന്‍ കീഴിലെ കെ പി കുഞ്ഞമ്പു പൊതുവാളിന്റ മകന്‍ കെ വി ജയന്‍ (39) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി ഏഴ് മണിക്ക് പയ്യന്നൂര്‍ വെളളൂര്‍ പാലത്തര പാലത്തില്‍ വെച്ചാണ് അപകടം ഉണ്ടായത്. ജയന്‍ ഓടിച്ചിരുന്ന ബൈക്കില്‍ കാര്‍ ഇടിച്ചതിനെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ച് വീണ ജയന്റെ ദേഹത്തേക്ക് അതുവഴി വന്ന ലോറി കയറുകയായിരുന്നു.
മാതാവ്: ലക്ഷ്മി ഭാര്യ: സൗമ്യ, മകള്‍: ദിയ. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Keywords: Kasaragod, Cheruvathur, Accident, Lorry, Youth, Bike, Death, Tuesday, Payyannur, Road, Car, Collied, Jayan.