city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കൊൽകത്തയിൽ കുഴഞ്ഞുവീണ് മരിച്ച യൂത് കോൺഗ്രസ് നേതാവ് വിനോജ് മാത്യുവിന് നാടിന്റെ അന്ത്യാഞ്ജലി

സുധീഷ് പുങ്ങംചാൽ

വെള്ളരിക്കുണ്ട്: (www.kasargodvartha.com 26.08.2021) കൊൽകത്തയിൽ വെച്ച് കുഴഞ്ഞുവീണ് മരിച്ച യൂത് കോൺഗ്രസ് മുൻ ബളാൽ മണ്ഡലം കമിറ്റി പ്രസിഡന്റ് വിനോജ് മാത്യുവിന് നാടിന്റെ അന്ത്യാഞ്ജലി. ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെ നെടുമ്പാശേരിയിൽ എത്തിയ മൃതദേഹം റോഡ് മാർഗം വൈകീട്ട് അഞ്ച് മണിയോടെ വെള്ളരിക്കുണ്ടിൽ എത്തിച്ചു.

കൊൽകത്തയിൽ കുഴഞ്ഞുവീണ് മരിച്ച യൂത് കോൺഗ്രസ് നേതാവ് വിനോജ് മാത്യുവിന് നാടിന്റെ അന്ത്യാഞ്ജലി

എംപാം ചെയ്ത പെട്ടിയിൽ നിന്ന് സെന്റ്‌ എലിസബത് സ്കൂളിൽ മറ്റൊരു പെട്ടിയിലേക്ക് മാറ്റിയ ശേഷം കൃസ്തീയ ആചാര പ്രകാരം ഏറ്റുവാങ്ങിയ മൃതദേഹം വെള്ളരിക്കുണ്ട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത്‌ പൊതു ദർശനത്തിന് വെച്ചു.

കോവിഡ് പ്രോടോകോൾ പാലിച്ചു കൊണ്ട് നടന്ന പൊതുദർശനത്തിൽ ഡി സി സി പ്രസിഡന്റ് ഹകീം കുന്നിൽ, ബളാൽ പഞ്ചായത്ത്‌ പ്രസിഡന്റ്റും കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രടറിയുമായ രാജു കട്ടക്കയം, ബളാൽ മണ്ഡലം കോൺഗ്രസ് കമിറ്റി പ്രസിഡന്റ് എം പി ജോസഫ് എന്നിവർ ചേർന്ന് പാർടി പതാക പുതപ്പിച്ചു.

രാജ് മോഹൻ ഉണ്ണിത്താൻ എം പി, മുസ്ലിം ലീഗ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമിറ്റി പ്രസിഡന്റ് എ സി എ ലത്വീഫ്, യൂത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബി പ്രദീപ്‌ കുമാർ, ഐ എൻ ടി യു സി ജില്ലാ പ്രസിഡന്റ് പി ജി ദേവ്, ജില്ലാ പഞ്ചായത്ത് അംഗവും യൂത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രടറിയുമായ ജോമോൻ ജോസ്, പരപ്പ ബ്ലോക് പഞ്ചായത്ത് അംഗങ്ങളായ ഷോബി ജോസഫ്, സി രേഖ, ബളാൽ പഞ്ചായത്ത്‌ വികസനകാര്യ സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ അലക്സ് നെടിയ കാല, ടി ടി അബ്ദുൾ ഖാദർ, ബളാൽ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് എം രാധാമണി, മഹിളാ കോൺഗ്രസ് നേതാവ് മീനാക്ഷി ബാകൃഷ്ണൻ, വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റ് പ്രസിഡന്റ് ജിമ്മി എടപ്പാടിയിൽ, ഡി സി സി ജനറൽ സെക്രടറി ഹരീഷ് പി നായർ, വെള്ളരിക്കുണ്ട് ഫെറോന വികാരി ഡോ. ജോൺസൺ അന്ത്യാങ്കുളം, വിനു കെ ആർ, വെള്ളരിക്കുണ്ട് ടൗൺ കോൺഗ്രസ് കമിറ്റി പ്രസിഡന്റ് സാജൻ ജോസഫ്, ബ്ലോക് കോൺഗ്രസ് കമിറ്റി സെക്രടറി സണ്ണി കള്ളുവേലി, ടോമി വട്ടക്കാട് തുടങ്ങിയവർ അന്തിമോപചാരം അർപിച്ചു.

പിന്നീട് പരപ്പയിലും കനകപള്ളിയിലും മൃതദേഹം പൊതു ദർശനത്തിന് വെച്ചപ്പോൾ നാടിന്റെ നാനാഭാഗത്ത്‌ നിന്നും നിരവധി ആളുകൾ ആദരാഞ്ജലികൾ അർപിക്കുവാൻ എത്തിയിരുന്നു. വീട്ടിൽ വെച്ച് നടന്ന അന്ത്യശുഷ്രൂഷ ചടങ്ങുകൾക്ക് ശേഷം രാത്രി എട്ടു മണിയോടെ കനകപ്പള്ളി സെന്റ് മാർട്ടിൻ ഡിപോറസ് ദേവാലയ സെമിത്തേരിയിൽ സംസ്കരിച്ചു.

രാഷ്ട്രീയ പ്രവർത്തകൻ എന്നതിനപ്പുറം സമൂഹത്തിന്റെ നാനാതുറകളിൽ ഉള്ളവരുമായി അടുത്ത വ്യക്തി ബന്ധം പുലർത്തിയിരുന്നു വിനോജ് മാത്യു. രാഷ്ട്രീയത്തിലെന്ന പോലെ കലാ കായിക രംഗത്തും നിറസാന്നിധ്യമായിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷം ഭാര്യ ജോലി ചെയ്യുന്ന കൊൽകത്തയിൽ ആയിരുന്ന വിനോജ് മാത്യു മരിക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് വരെ നാട്ടിലുള്ളവരുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. അകാല വിയോഗം നാടിന് വേദനയായി മാറി.

Keywords:  Vellarikundu, Death, Died, Youth-congress, Leader, Obituary, COVID-19, Corona, MP, Youth congress leader's funeral held. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia