city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍പ്പ­ത്തെ പി­ടി­ക്കു­ന്ന­തി­നിടെ കാ­ണാതായ യു­വാ­വി­ന്റെ മൃ­ത­ദേഹം കുള­ത്തില്‍

സര്‍പ്പ­ത്തെ പി­ടി­ക്കു­ന്ന­തി­നിടെ കാ­ണാതായ യു­വാ­വി­ന്റെ മൃ­ത­ദേഹം കുള­ത്തില്‍
കാസര്‍കോ­ട് : വീ­ടി­നക­ത്ത് ക­യറി­യ സര്‍പ്പ­ത്തെ പി­ടി­ക്കു­ന്ന­തി­നി­ടെ കാ­ണാതാ­യ യു­വാ­വി­ന്റെ മൃ­ത­ദേ­ഹം ദുരൂ­ഹ സാ­ഹ­ച­ര്യ­ത്തില്‍ അ­യല്‍­വാ­സി­യു­ടെ കു­ള­ത്തില്‍ ക­ണ്ടെ­ത്തി.

അടുക്കത്ത്ബ­യല്‍ ഗുഡെ ടെമ്പിള്‍ റോഡിലെ കോട്ടവ­ള­പ്പിലെ ബാ­ബു-യ­ശോ­ദ ദ­മ്പ­തി­ക­ളു­ടെ മകന്‍ പ്രവീണ്‍കു­മാറി(22) നെയാണ് കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ­ത്. വ്യാ­ഴാഴ്ച രാത്രി ഏഴുമണിയോ­ടെ­യാണ് പ്ര­വീണ്‍ കു­മാര്‍ ജോലി ക­ഴിഞ്ഞ് വീ­ട്ടി­ലെ­ത്തി­യത്.

ഇ­തി­നി­ട­യില്‍ വീ­ടി­ന്റെ മേല്‍­കൂ­ര­യില്‍ ഓ­ടി­ന­ടു­ത്ത് സ­ര്‍പ്പ­ത്തെ ക­ണ്ടെ­ത്തി­യി­രു­ന്നു. പാ­മ്പി­നെ പി­ടി­കൂ­ടാന്‍ പ്ര­വീണ്‍­കു­മാ­റ­ട­ക്ക­മു­ള­ള­വര്‍ ശ്ര­മി­ച്ചി­രു­ന്നു­വെ­ങ്കിലും പാ­മ്പി­നെ പി­ടി­കൂ­ടാന്‍ ക­ഴി­ഞ്ഞി­രു­ന്നില്ല. ഇ­തി­നി­ട­യില്‍ കാ­ണാതാ­യ പ്ര­വീ­ണി­ന് വേ­ണ്ടി വീ­ട്ടു­കാരും നാ­ട്ടു­കാരും അ­ന്വേ­ഷി­ച്ചെ­ങ്കിലും ക­ണ്ടെ­ത്താന്‍ ക­ഴി­ഞ്ഞില്ല.

വെ­ള്ളി­യാഴ്­ച രാ­വി­ലെ­യാ­ണ് പ്ര­വീണ്‍ കു­മാ­റ­ി­ന്റെ മൃ­ത­ദേ­ഹം കു­ള­ത്തില്‍ ക­ണ്ടെ­ത്തി­യ­ത്. പോ­ലീ­സ് സ്ഥ­ല­ത്തെ­ത്തി മൃ­ത­ദേ­ഹം ഇന്‍­ക്വ­സ്­റ്റ് ന­ട­ത്തി­യ­തി­ന് ശേ­ഷം ജ­ന­റല്‍ ആ­ശു­പ­ത്രി­യി­ലെ മോര്‍­ച്ച­റി­യി­ലേ­ക്ക് മാറ്റി. അ­ടു­ത്ത്ബ­യ­ലിലെ അഡൈ്വന്റ് മാര്‍ബിള്‍ കടയി­ലെ ജീ­വ­ന­ക്കാ­ര­നാ­ണ് പ്ര­വീണ്‍ കു­മാര്‍.

സഹോ­ദരങ്ങള്‍: യോഗീഷ്­ കുമാര്‍, സവി­ത, നി­ധീഷ് കുമാര്‍.

Keywords:  kasaragod, Kerala, Missing, Youth, Obituary 


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia