മണിക്കൂറുകളുടെ വ്യത്യാസത്തില്‍ യുവാവും ബന്ധുവായ സ്ത്രീയും മരിച്ചു
Nov 18, 2019, 12:13 IST
നീലേശ്വരം: (www.kasargodvartha.com 18.11.2019) മണിക്കൂറുകളുടെ വ്യത്യാസത്തില്‍ യുവാവും ബന്ധുവായ സ്ത്രീയും മരിച്ചു. പെരിയങ്ങാനം ചാമുണ്ഡിക്കാവ് പരിസരത്തെ എം ബി മനോജ് (40), ഭാര്യയുടെ ജ്യേഷ്ടത്തി പുലിയനടുക്കത്തെ പയ്യന്‍ വീട്ടില്‍ പത്മിനി (57) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാവിലെ മനോജ് വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും തിങ്കളാഴ്ച രാവിലെയോടെ മരണപ്പെടുകയായിരുന്നു.
ഇതിനു പിന്നാലെയാണ് പത്മിനിയുടെയും മരണവാര്‍ത്തയെത്തിയത്. പത്മിനി നേരത്തെ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. രണ്ടു പേരുടെയും മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഉച്ചയ്ക്ക് 12 മണിയോടെ രണ്ടു പേരുടെയും മൃതദേഹം പെരിയങ്ങാനത്ത് പൊതുദര്‍ശനത്തിന് വെക്കും. 1.30 മണിയോടെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
കിളിയളത്തെ പരേതരായ ബാലകൃഷ്ണന്‍ നമ്പ്യാര്‍- ഇന്ദിരാമ്മ ദമ്പതികളുടെ മകനാണ് മനോജ്. ഭാര്യ: സരസ്വതി. മക്കള്‍: മന്യ മനോജ് (തിരുവനന്തപുരം സായി സ്‌പോര്‍ട്‌സ് സ്‌കൂള്‍), കാര്‍ത്തിക (തലശേരി സ്‌പോര്‍ട്‌സ് സ്‌കൂള്‍). സഹോദരങ്ങള്‍: സോമന്‍, തുളസി, പത്മാക്ഷി, ഗീത, പരേതയായ സരള. പുലിയനടുക്കത്തെ വി കെ അപ്പു നായര്‍- ജാനകി ദമ്പതികളുടെ മകളാണ് പത്മിനി. ഭര്‍ത്താവ്: പത്മനാഭന്‍. മക്കള്‍: ഹരീഷ്, രതീഷ്, ജ്യോതി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Neeleswaram, Death, Obituary, Youth and Woman died in hours difference
< !- START disable copy paste -->