കളനാട് തുരങ്കത്തിന് സമീപം യുവാവ് ട്രെയിനില്‍നിന്നും വീണ് മരിച്ചു; മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണെന്ന് സംശയം
Jun 17, 2015, 10:46 IST
മേല്‍പറമ്പ്: (www.kasargodvartha.com 17/06/2015) കളനാട് തുരങ്കത്തിനടുത്ത് കഴിഞ്ഞദിവസം രണ്ട് പേര്‍ ട്രെയിന്‍തട്ടിമരിച്ച അതേ സ്ഥലത്ത് യുവാവ് ട്രെയിനില്‍നിന്നും വീണ് മരിച്ചു. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. ചെന്നൈയില്‍നിന്നും മംഗലാപുരത്തേക്കുള്ള ചെന്നൈ മൈലില്‍നിന്നാണ് യുവാവ് വീണ് മരിച്ചത്.
മൃതദേഹത്തിന്റെ സമീപത്ത് നിന്നും മംഗലാപുരം എ.ജെ. ആശുപത്രി മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥിയുടെ തിരിച്ചറിയല്‍ കാര്‍ഡ് കിട്ടിയിട്ടുണ്ട്. വിഷ്ണു എന്ന വിദ്യാര്‍ത്ഥിയുടെ തിരിച്ചറിയില്‍ കാര്‍ഡാണ് കിട്ടിയിട്ടുള്ളത്. മരിച്ചത് വിഷ്ണുവാണോ എന്ന് ഇനിയും ഉറപ്പാക്കിയിട്ടില്ല. കണ്ണൂരില്‍നിന്നും മംഗളൂരുവിലേക്കുള്ള ട്രെയിന്‍ ടിക്കറ്റ് മൃതദേഹത്തില്‍നിന്നും കണ്ടെത്തിയിട്ടുണ്ട്. പോക്കറ്റില്‍ പോഴ്‌സും മറ്റുരേഖകളും പോലീസിന് കിട്ടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മരിച്ചത് വിഷ്ണുവാണെന്നാണ് പോലീസ് നല്‍കുന്ന സൂചന.
നാട്ടുകാരാണ് മൃതദേഹം കണ്ട് പോലീസില്‍ അറിയിച്ചത്. ബേക്കല്‍ പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
മൃതദേഹത്തിന്റെ പോക്കറ്റില്‍നിന്നും ലഭിച്ച ഫോട്ടോ |
നാട്ടുകാരാണ് മൃതദേഹം കണ്ട് പോലീസില്‍ അറിയിച്ചത്. ബേക്കല്‍ പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Keywords: Student, Obituary, Railway-track, Kasaragod, Kerala, Engineering Student, Youngster found dead in railway track.
Advertisement: