ബന്ധുവീട്ടില്‍ കല്യാണത്തിനെത്തിയ യുവാവ് പുഴയില്‍ മുങ്ങിമരിച്ചു
Oct 25, 2014, 15:57 IST
കുമ്പള: (www.kasargodvartha.com 25.10.2014) ബന്ധുവീട്ടിലെ കല്യാണ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ കര്‍ണാടക സ്വദേശിയായ യുവാവ് പുഴയില്‍ മുങ്ങിമരിച്ചു. കര്‍ണാടക പുത്തൂരിലെ പട്‌നയ്യയുടെ മകന്‍ അനൂപ് (22) ആണ് പുത്തിഗെ പുഴയില്‍ മുങ്ങിമരിച്ചത്.
സുഹൃത്തുക്കള്‍ക്കൊപ്പം പുത്തിഗെ ബാഡൂരിലെ ബന്ധുവീട്ടില്‍ നടക്കാനിരിക്കുന്ന കല്യാണത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അനൂപ്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ സുഹൃത്തക്കള്‍ക്കൊപ്പം പുത്തിഗെ പുഴയില്‍ കുളിക്കാനിറങ്ങിയ അനൂപ് ചുഴിയില്‍ പെടുകയായിരുന്നു.
സുഹൃത്തുക്കള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ബദിയഡുക്ക പോലീസും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹം കരയ്‌ക്കെടുത്തത്.

Keywords : Kasaragod, Kumbala, Death, Obituary, River, Karnataka, Puthur, Anoop.