ബസ് ബൈക്കിലിടിച്ചു; തെറിച്ചുവീണ ബൈക്ക് യാത്രക്കാരന്‍ തലയിടിച്ചു മരിച്ചു
Jan 19, 2016, 12:12 IST
പെര്‍ള: (www.kasargodvartha.com 19/01/2016) ബസ് ബൈക്കിലിടിച്ചതിനെതുടര്‍ന്ന് തെറിച്ചുവീണ യുവാവ് തലയിടിച്ച് മരിച്ചു. പെര്‍ള മൈക്കാനത്തെ പരേതരായ കൃഷ്ണനായക്-സുശീല ദമ്പതികളുടെ മകന്‍ ഐത്തപ്പ (25) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് കര്‍ണാടക അര്‍ളപ്പദവിലായിരുന്നു അപകടം.
മരപ്പണിക്കാരനായ ഐത്തപ്പ സുഹൃത്തിനൊപ്പം കര്‍ണാടകയില്‍നിന്നും തിരിച്ച് വരുമ്പോഴായിരുന്നു അപകടം. ബൈക്കിന്റെ പിന്‍ സീറ്റിലിരുന്നാണ് യുവാവ് യാത്രചെയ്തിരുന്നത്. ഇതിനിടയില്‍ പെര്‍ള - വിടഌറൂട്ടിലോടുന്ന സ്വകാര്യ ബസ് ബൈക്കിലിടിക്കുകയായിരുന്നു. തെറിച്ചുവീണ ഐത്തപ്പ, കുഴല്‍കിണറിന് മുകളിലെ പമ്പില്‍ തലയിടിച്ച് തല്‍ക്ഷണം മരണപ്പെട്ടു.
ബൈക്കോടിച്ചിരുന്ന സുഹൃത്ത് പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ബസ് ഓടിച്ച ഡ്രൈവര്‍ക്കെതിരെ സാമ്പ്യ പോലീസ് കേസെടുത്തു. പുത്തൂര്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഉച്ചയോടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌ക്കരിക്കും. സഹോദരങ്ങള്‍: കേശവ, ലീലാവതി.
Keywords: Perla, Accident, Death, Bike Accident, Obituary, Kerala, Youngster dies in bike accident