കാര്‍ മരത്തിലിടിച്ചു നട്ടെല്ലുതകര്‍ന്നു ചികിത്സയിലായിരുന്ന പാടി സ്വദേശിയായ യുവാവ് മരിച്ചു
Jan 11, 2015, 12:31 IST
ചെര്‍ക്കള: (www.kasargodvartha.com 11/01/2015) മുള്ളേരിയ പൂവടുക്കയില്‍ കാര്‍ മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ചെര്‍ക്കള പാടി സ്വദേശിയായ യുവാവ് മരിച്ചു. പാടി ഒടമ്പളയിലെ കൃഷ്ണന്‍ നായരുടെയും കമല അമ്മയുടെയും മകന്‍ ഗോപിനാഥനാ(32)ണ് ശനിയാഴ്ച രാത്രി മരിച്ചത്.
നവംബര്‍ 27നു വൈകിട്ട് മുള്ളേരിയ പൂവടുക്കയിലാണ് അപകടമുണ്ടായത്. നട്ടെല്ലിനു ഗുരുതരമായി പരിക്കേറ്റ് കോയമ്പത്തൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഗോപിനാഥനെ നാലു ദിവസം മുമ്പു വീട്ടില്‍ തിരിച്ചു കൊണ്ടുവന്നിരുന്നു. അത്യാസന്ന നിലയിലായതിലാല്‍ ശനിയാഴ്ച നുള്ളിപ്പാടിയിലെ ആശുപത്രിയിലേക്കു മാറ്റിയ ഗോപിനാഥന്‍ രാത്രി അവിടെ വെച്ചാണു മരണപ്പെട്ടത്. മൃതദേഹം ഞായറാഴ്ച രാവിലെ പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്കു മാറ്റി.
മുള്ളേരിയയില്‍ പുതുതായി ആരംഭിച്ച ഹാര്‍ഡ് വെയര്‍ കടയുടെ ഉദ്ഘാടനം കഴിഞ്ഞ് നാട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു അപകടമുണ്ടായത്. സുഹൃത്തും കടയുടെ പാര്‍ട്ണറുമായ ബാരിക്കാട് പാമ്പാച്ചിക്കടവിലെ വിനയചന്ദ്രന്‍ (28) അപകടമുണ്ടായ ദിവസം തന്നെ മരിച്ചിരുന്നു. മറ്റു അഞ്ചു പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിരുന്നു.
ഡി.വൈ.എഫ്.ഐ. പാടി അടുക്കം യൂണിറ്റ് പ്രസിഡന്റും, സി.പി.എം.അംഗവുമാണ് ഗോപിനാഥന്‍. വിദ്യാനഗറിലെ ഗ്ലാസ് കടയില്‍ കുറേ വര്‍ഷം തൊഴിലാളിയായിരുന്നു.
ഒരു വര്‍ഷം മുമ്പു വിവാഹിതനായ ഗോപിനാഥന്റെ ഭാര്യ അനില ഗര്‍ഭിണിയാണ്. സഹോദരങ്ങള്‍: ഭാര്‍ഗവി, രാമകൃഷ്ണന്‍, രാധ, ഉഷ, ജനാര്‍ദനന്‍.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Cherkala, Accident, Death, Obituary, Car, Injured, Hospital, Gopinathan, Youngster dies in accident.