മൊഗ്രാല്‍ പുത്തൂരില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു
Sep 15, 2014, 19:32 IST
മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 15.09.2014) മൊഗ്രാല്‍ പുത്തൂര്‍ കുന്നില്‍ ആസാദ് നഗറിൽ യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കായിക്കോട്ടെ സഞ്ജീവന്‍ - ലക്ഷ്മി ദമ്പതികളുടെ മകന്‍ പ്രവീണ്‍ (24) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 3.30 മണിയോടെയാണ് അപകടം.
സി.പി.സി.ആര്‍.ഐയിലെ താല്‍ക്കാലിക ജീവനക്കാരനാണ് മരിച്ച പ്രവീണ്‍. അപകട വിവരമറിഞ്ഞ് നിരവധി പേര്‍ സംഭവ സ്ഥലത്തും തൊട്ടടുത്ത ദേശീതപാതയോരത്തും തടിച്ചുകൂടി. യുവാവിന്റെ ആകസ്മിക മരണം നാടിനെ കണ്ണീരിലാഴ്ത്തി. വിവരമറിഞ്ഞ് കാസര്‍കോട് ടൗണ്‍ പോലീസ് സ്ഥലത്തെത്തി. മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും.
സഹോദരങ്ങള്‍: ബാലകൃഷ്ണന്‍, ചന്ദ്രന്‍, നവീന്‍, പത്മാവതി, സുമലത.

Keywords : Mogral Puthur, Train, Death, Obituary, Youth, Praveen, Kayikkod.