കാസര്‍കോട് സ്വദേശിനിയായ മാധ്യമ പ്രവർത്തകയെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി; പൊലീസിനും സഹോദരനുമടക്കം 3 കത്തുകള്‍ എഴുതിവച്ചു; ഭര്‍ത്താവിന്റെ പീഡനമാണ് മരണത്തിലേക്ക് നയിച്ചതെന്ന് കുറിപ്പില്‍ വെളിപ്പെടുത്തല്‍
Mar 23, 2022, 17:30 IST
കാസര്‍കോട്: (www.kasargodvartha.com 23.03.2022) കാസര്‍കോട് സ്വദേശിനിയായ റോയ്‌റ്റേഴ്‌സ് റിപോര്‍ടറെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് വിദ്യാനഗറിലെ റിട. അധ്യാപകനും സാംസ്‌കാരിക പ്രവര്‍ത്തകനും കാസര്‍കേട് സാഹിത്യവേദി വൈസ് പ്രസിഡന്റുമായ നാരായണന്‍ പെരിയയുടെ മകള്‍ ശ്രുതി (36) യെയാണ് ബെംഗ്‌ളൂറിലെ വൈറ്റ്ഫീല്‍ഡിലെ ഫ്‌ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ അനീഷ് കോറോത്തിന്റെ ഭാര്യയാണ് ശ്രുതി.
ഒമ്പത് വര്‍ഷത്തിലേറെയായി റോയിടേര്‍സില്‍ ജോലി ചെയ്തുവരികയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് അനീഷ് ഏതാനും ദിവസം മുമ്പ് തളിപ്പറമ്പ് ചുഴലിയിലെ വീട്ടിലേക്ക് വന്നിരുന്നു. ബെംഗ്‌ളൂറില്‍ തന്നെ കുടുംബസമേതം മറ്റൊരു സ്ഥലത്ത് താമസിക്കുന്ന സഹോദരന്‍ നിഷാന്ത് രണ്ട് ദിവസമായി ശ്രുതിയെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഫോണെടുക്കാത്തതിനെ തുടര്‍ന്ന് അന്വേഷിച്ച് ഫ്‌ലാറ്റില്‍ എത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭര്‍ത്താവിന്റെ പീഡനമാണ് മരണത്തിന് കാരണമെന്ന് വ്യക്തമാക്കുന്ന മൂന്ന് കത്തുകള്‍ പൊലീസ് കണ്ടെടുത്തതായി വിവരമുണ്ട്. കത്തില്‍ ഒന്ന് പൊലീസിനും, ഒന്ന് സഹോദരനും, ഒന്ന് ഭര്‍ത്താവിനും എഴുതിയതാണെന്നാണ് വിവരം. പൊലീസിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ബെംഗ്ളുറു വൈദേഹി മെഡികല്‍ സയന്‍സ് ഇൻസ്റ്റിറ്റ്യൂടിൽ പോസ്റ്റ്‌മോര്‍ടം നടത്തി.
ബുധനാഴ്ച രാത്രി എട്ടുമണിയോടെ മൃതദേഹം കാസര്‍കോട് വിദ്യാനഗറിലെ വീട്ടിലെത്തിക്കും. സഹോദരന്‍ നിഷാന്ത് മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. നാല് വര്‍ഷം മുമ്പാണ് ശ്രുതിയുടെ വിവാഹം കഴിഞ്ഞത്. ബന്ധത്തില്‍ കുട്ടികളില്ല. വനിതാ റിപോര്‍ടറുടെ മരണത്തില്‍ ഞെട്ടിയിരിക്കുകയാണ് ബെംഗ്‌ളൂറിലെ മാധ്യമ സമൂഹം. മരണത്തിലെ സത്യാവസ്ത അന്വേഷിച്ച് കണ്ടെത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സഹോദരന്‍ നിശാന്ത് വൈറ്റ് ഫീല്‍ഡ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Keywords: News, Kerala, Kasaragod, Top-Headlines, Dead, Died, Suicide, Woman, Journalists, Karnataka, Police, Husband, Channel reporter, Obituary, Dead body, Found Dead, Young woman found dead.
< !- START disable copy paste -->