Died | ഗ്രൈൻഡറിൽ ഷോൾ കുടുങ്ങി യുവതിക്ക് ദാരുണാന്ത്യം; ദുരന്തം പിറന്നാൾ ദിനത്തിൽ
Feb 11, 2023, 17:28 IST
മഞ്ചേശ്വരം: (www.kasargodvartha.com) ഗ്രൈൻഡറിൽ ഷോൾ കുടുങ്ങി യുവതിക്ക് ദാരുണാന്ത്യം. മഞ്ചേശ്വരം തൂമിനാട് ലക്ഷം വീട് കോളനിയിലെ രഞ്ജന്റെ ഭാര്യ ജയശീല (24) ആണ് മരിച്ചത്. തുമിനാട്ടിലെ ബേകറിയിലെ തൊഴിലാളിയായിരുന്നു യുവതി.
പതിവുപോലെ ബേകറിയിൽ പലഹാരം ഉണ്ടാക്കുന്നതിനിടെ ചൂരിദാറിന്റെ ഷോൾ മെഷീനിൽ കുടുങ്ങിയാണ് അപകടം സംഭവിച്ചത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ശനിയാഴ്ച ജയശീലയുടെ ജന്മദിനമായിരുന്നു. പിറന്നാൾ ദിനത്തിൽ സംഭവിച്ച അപ്രതീക്ഷിത ദുരന്തം ഏവരെയും കണ്ണീരിലാഴ്ത്തി. ഒന്നര വർഷം മുൻപായിരുന്നു ജയശീലയുടെ വിവാഹം. കർണാടക വിട്ലയിലെ മാലിങ്ക-സുനന്ദ ദമ്പതികളുടെ മകളാണ്.
Keywords: Kasaragod, News, Died, Woman, Manjeshwaram, Bakery, Hospital, Accident, Kerala, Top-Headlines, Obituary, Young woman died after shawl got caught in grinder. < !- START disable copy paste -->
പതിവുപോലെ ബേകറിയിൽ പലഹാരം ഉണ്ടാക്കുന്നതിനിടെ ചൂരിദാറിന്റെ ഷോൾ മെഷീനിൽ കുടുങ്ങിയാണ് അപകടം സംഭവിച്ചത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.