സോഫ്റ്റ് വെയർ എഞ്ചിനീയറും കാസർകോടിന്റെ മരുമകനുമായ യുവാവ് അസുഖബാധിതനായി കൊച്ചിയിൽ മരിച്ചു
May 21, 2021, 14:53 IST
കാസർകോട്: (www.kasargodvartha.com 21.05.2021) അസുഖബാധിതനായി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ആലുവ മനിടത്ത് സ്വദേശി ഫഹദ് (40) ആണ് മരിച്ചത്. ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച പുലർചെയോടെയായിരുന്നു മരണം സംഭവിച്ചത്.
വ്യവസായിയായ എം എ അബ്ദുല്ല - നസീമ ദമ്പതികളുടെ ഏക മകനാണ് ഫഹദ്.
മക്കൾ: സഹ, അമാൻ (ഇരുവരും വിദ്യാർഥികൾ).
Updated
ഈ വാര്‍ത്തയില്‍ നേരത്തെ ഒരു പിശക് സംഭവിച്ചിരുന്നു. ഇതില്‍ നിര്‍വ്യാജം ഖേദിക്കുന്നു - എഡിറ്റര്‍
Keywords: Kasaragod, Kochi, Kerala, News, Death, Hospital, Treatment, Obituary, Young software engineer died in Kochi due to illness.
< !- START disable copy paste -->