Youth Died | മംഗ്‌ളൂറില്‍ ചുമട്ട് തൊഴിലാളിയായ യുവാവ് ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു
ബീഡി കംപനിയിലെ ജോലിക്കാരനായിരുന്നു.
ഉടന്‍ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം വീട്ടില്‍ എത്തിച്ചു.
കാസര്‍കോട്: (KasargodVartha) മംഗ്‌ളൂറില്‍ ചുമട്ട് തൊഴിലാളിയായ യുവാവ് ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. പിലിക്കോട് കണ്ണങ്കൈയിലെ പരേതനായ മാമുനി വെളുത്തമ്പു - കപ്പണക്കാല്‍ ചിരി ദമ്പതികളുടെ മകന്‍ കെ സജീവന്‍ (46) ആണ് മരിച്ചത്.
മംഗ്‌ളൂറിലെ ബീഡി കംപനിയില്‍ ചുമട്ട് തൊഴിലാളിയായ സജീവന്‍ ബുധനാഴ്ച (26.06.2024) രാവിലെ ജോലിക്ക് എത്തിയപ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഭാര്യ: സജിത (നീലേശ്വരം). മക്കള്‍: സാഗര്‍, പാര്‍വണ (ഇരുവരും വിദ്യാര്‍ഥികള്‍). സഹോദരങ്ങള്‍: നളിനി, സതീശന്‍ (പിലിക്കോട് സര്‍വീസ് സഹകരണ ബാങ്ക് സെക്രടറി), ശൈലജ, സജിത്ത് (ചുമട്ടുതൊഴിലാളി -പടന്ന), നിഷാന്ത്. മൃതദേഹം വ്യാഴാഴ്ച (27.06.2024) രാവിലെ വീട്ടില്‍ എത്തിച്ചു.