വളര്‍ത്തു പൂച്ചയെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങിയ യുവാവിന് നല്‍കേണ്ടി വന്നത് സ്വന്തം ജീവന്‍
Jan 5, 2021, 12:02 IST
മഞ്ചേശ്വരം: (www.kasargodvartha.com 05.01.2021) വളര്‍ത്തു പൂച്ചയെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങിയ യുവാവിന് നല്‍കേണ്ടി വന്നത് സ്വന്തം ജീവന്‍. ബീഡി തൊഴിലാളിയും ബട്ട്യപദവിലെ ലിയോവരത്ത-ചോമു ദമ്പതികളുടെ മകന്‍ മഞ്ചുനാഥ് (45) ആണ് മരിച്ചത്.
അവിവാഹിതനായ മഞ്ചുനാഥ് വീട്ടില്‍ തനിച്ചാണ് താമസം. ഞായറാഴ്ച വൈകീട്ട് ആറ് മണിയോടെ ഒരാള്‍ എവിടെ നിന്നോ നിലവിളിക്കുന്നതായി തോന്നിയ അയല്‍ പക്കത്തെ സ്ത്രീകള്‍ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. നിലവിളി കേട്ട സ്ഥലവും പരിസരവും നാട്ടുകാര്‍ രാത്രി ഏഴ് മണിയോടെ പരിശോധിക്കുന്നതിനിടെയാണ് മഞ്ചുനാഥിനെ വീട്ടിലെ കിണറ്റില്‍ കാണുന്നത്.
നാട്ടുകാര്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഉപ്പളയില്‍ നിന്ന് ഫയര്‍ ഫോഴ്‌സ് സംഘം എത്തി പുറത്തെടുക്കുമ്പോഴേക്കും മരിച്ചിരുന്നു.
തിങ്കളാഴച രാവിലെയാണ് കിണറിനകത്തേക്ക് ഇറങ്ങാന്‍ ഉപയോഗിച്ച കയറും ചത്ത വളര്‍ത്ത് പൂച്ചയെയും നാട്ടുകാര്‍ കാണുന്നത്. മഞ്ചേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.
Keywords: Kasaragod, Manjeshwaram, News, Kerala, Cat, Animal, Dead body, Obituary, Youth, Well, Young man who went to the well to save his cat had to give his own life.
< !- START disable copy paste -->