Young man died | കാസർകോട് സ്വദേശിയായ യുവാവ് ബെംഗ്ളുറു റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞുവീണ് മരിച്ചു
Sep 17, 2022, 18:13 IST
ബെംഗ്ളുറു: (www.kasargodvartha.com) കാസർകോട് സ്വദേശിയായ യുവാവ് ബെംഗ്ളുറു റെയില്‍വേ സ്റ്റേഷനില്‍ കുഴഞ്ഞുവീണ് മരിച്ചു. കാഞ്ഞങ്ങാട് വെള്ളിക്കോത്ത് കാലിച്ചാമരത്തെ മുൻ പ്രവാസി ദാമോദരൻ - റിട. അംഗൻവാടി അധ്യാപിക ടിവി തമ്പായി ദമ്പതികളുടെ മകനായ ദിഷാന്ത് (25) ആണ് മരണപ്പെട്ടത്. ബെംഗ്ളൂറിൽ ആമസോണ്‍ കംപനിയില്‍ ദിഷാന്ത് രണ്ട് മാസം മുമ്പാണ് ജോലിക്ക് കയറിയത്.
വെളളിയാഴ്ച രാത്രി ചെന്നൈയിലുള്ള സഹോദരന്‍ ദിതിനിനെ കാണാന്‍ പോകാൻ ബെംഗ്ളുറു റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ആർ പി എഫ് ഉദ്യോഗസ്ഥരും കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മറ്റൊരു സഹോദരനായ ദിതീഷ് അമേരികയിലാണ്. മരണ വിവരമറിഞ്ഞ് ബന്ധുക്കൾ ബെംഗ്ളൂറിലെത്തിയിട്ടുണ്ട്.

You Might Also Like:
Vigilance inspection | റോഡുകളില്‍ വ്യാപക പരിശോധനയുമായി വിജിലന്‍സ്; മിക്കതിലും അപാകതയെന്ന് ഉദ്യോഗസ്ഥർ; 'വ്യക്തികളുടെ വീട്ടിലേക്കും സർകാർ റോഡ്'
Keywords: Karnataka, News, Top-Headlines, Death, Obituary, Youth, Hospital,Bangalore, Young man from Kasaragod died after collapsing at Bengaluru railway station.