പെയിന്റിംഗ് തൊഴിലാളിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
Nov 2, 2020, 19:00 IST
കാസര്‍കോട്: (www.kasargodvartha.com 02.11.2020) പെയിന്റിംഗ് തൊഴിലാളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പള മഞ്ചംകൊട്ടുങ്കാലിലെ കുഞ്ഞിരാമന്‍ - രാധ ദമ്പതികളുടെ മകന്‍ പി രമേശ് (33) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ വീടിന്റെ വരാന്തയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അവിവാഹിതനാണ്.
സഹോദരങ്ങള്‍: രാജേഷ്, രാധിക.