Obituary | ദുബൈയിൽ അസുഖത്തെ തുടർന്ന് കാസർകോട് സ്വദേശിയായ യുവാവ് മരിച്ചു
● ചൗക്കി ബ്ലാർക്കോടിലെ ഇലക്ട്രിഷ്യൻ ശാഫിയുടെ മകൻ റിശാൽ ആണ് മരിച്ചത്
● ദുബൈയിലെ റാശിദ് ആശുപത്രിയിൽ വെച്ച് വ്യാഴാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം.
● കറാമ അൽ അത്താർ സെന്ററിലെ ജീവനക്കാരനായിരുന്നു റിശാൽ.
ദുബൈ: (KasaragodVartha) അസുഖത്തെ തുടർന്ന് കാസർകോട് സ്വദേശിയായ യുവാവ് മരിച്ചു. ചൗക്കി ബ്ലാർക്കോഡിലെ ഇലക്ട്രിഷ്യൻ ശാഫി - ഫസീല ദമ്പതികളുടെ മകൻ റിശാൽ (25) ആണ് മരിച്ചത്. സഹോദരങ്ങൾ: റിഫാദ്, റിശാന.
ദുബൈ റാശിദ് ആശുപത്രിയിൽ വ്യാഴാഴ്ച വൈകീട്ടോടെയാണ് മരണം സംഭവിച്ചത്. കറാമ അൽ അത്താർ സെന്റർ ജീവനക്കാരനായിരുന്നു.
ദുബൈ കെഎംസിസി കാസർകോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തുടർ നടപടികൾ പുരോഗമിക്കുകയാണ്. യുവാവിന്റെ ആകസ്മിക വിയോഗം പ്രവാസികളെ കണ്ണീരിലാഴ്ത്തി.
A 25-year-old man from Kasaragod, Rishal, son of Shafi (Electrician) from Chowki Blarkode, passed away in Dubai due to illness. He was an employee at Karama Al Attar Centre and died at Rashid Hospital. Dubai KMCC Kasaragod Mandalam Committee is coordinating the further procedures. The untimely demise of the young man has saddened the expatriate community.
#Dubai #Kasaragod #IndianExpatriate #Death #KMCC #Tragedy