വിവാഹ പന്തൽ അഴിച്ചു മാറ്റുന്നതിനിടെ മുകളിൽ നിന്നും വീണ് യുവാവ് മരിച്ചു
Feb 2, 2022, 21:36 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 02.02.2022) വിവാഹ പന്തൽ അഴിച്ചു മാറ്റുന്നതിനിടയിൽ പന്തലിന്റെ മുകളിൽ നിന്ന് വീണ് യുവാവ് മരിച്ചു. ചുള്ളിക്കര പടിമരുതിലെ കൃഷ്ണൻ - ശാലിനി ദമ്പതികളുടെ മകൻ സുഭാഷ് (27) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ കുശാൽ നഗറിലാണ് അപകടമുണ്ടായത്.
കാഞ്ഞങ്ങാട്ടെ ഒറിക്സ് വിലേജിലെ ജീവനക്കാരനാണ് സുഭാഷ്. കഴിഞ്ഞ ഞായറാഴ്ച കുശാൽ നഗറിൽ നടന്ന വിവാഹത്തിന്റെ പന്തൽ അഴിച്ചു മാറ്റുന്നതിനിടയിലാണ് മുകളിൽ നിന്നും സുഭാഷ് തെറിച്ചു വീണത്. ഉടൻ കാഞ്ഞങ്ങാട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സഹോദരൻ: രമേശൻ.

Keywords: News, Kerala, Kasaragod, Kanhangad, Man, Dead, Obituary, Hospital, Young man died after fell from the top of the tent.
< !- START disable copy paste -->