Died | നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാറിടിച്ച് യുവാവ് മരിച്ചു; 3 പേര്‍ക്ക് പരുക്ക്
Jan 8, 2023, 09:53 IST
കാസര്‍കോട്: (www.kasargodvartha.com) നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാറിടിച്ച് യുവാവ് മരിച്ചു. മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ചെങ്കള സാനിയ മന്‍സിലിലെ ശംസുദ്ദീന്‍ പ്ലസ് മാര്‍ക് - സാജിദ ദമ്പതികളുടെ മകന്‍ മുഹമ്മദ് സാഹില്‍ (21) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ചെ മൂന്ന് മണിയോടെ കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡില്‍ ബദ്രിയ ഹോടെലിന് സമീപമാണ് അപകടം നടന്നത്.
അണങ്കൂര്‍ ഭാഗത്ത് നിന്ന് സാഹില്‍ സുഹൃത്തുക്കളോടൊപ്പം കാറില്‍ വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. സാഹില്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന മൂന്ന് പേര്‍ക്കാണ് പരുക്കേറ്റത്. ഇവരെ മംഗ്‌ളൂറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.
ഡിഗ്രി പൂര്‍ത്തിയാക്കിയ സാഹില്‍ തുടര്‍ പഠനത്തിന് ഒരുങ്ങുന്നതിനിടെയാണ് വിട പറഞ്ഞത്.
സഹോദരങ്ങള്‍: സാനിയ, ശസ്മി. സാഹിലിന്റെ മൃതദേഹം ഇപ്പോള്‍ കാസര്‍കോട് ജെനറല്‍ ആശുപത്രി മോര്‍ചറിയിലാണുള്ളത്. പോസ്റ്റ് മോര്‍ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും.
Keywords: Latest-News, Kerala, Kasaragod, Top-Headlines, Accidental-Death, Accident, Injured, Died, Obituary, Tragedy, Young man died after car rammed into parked lorry.