തളിപറമ്പില്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി
Apr 9, 2022, 16:51 IST
നീലേശ്വരം:(www.kasargodvartha.com 09.04.2022) തളിപറമ്പില്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പരിയാരം മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നീലേശ്വരം മൂലപ്പള്ളി റെയില്‍വേ പാലത്തിന് സമീപത്തെ പരേതനായ ശ്രീധരന്‍-ശശികല ദമ്പതികളുടെ മകന്‍ രതീഷ് (42) ആണ് ശനിയാഴ്ച പുലര്‍ചെ മൂന്നേമുക്കാലോടെ മരിച്ചത്.
ഇക്കഴിഞ്ഞ മാര്‍ച് ഒമ്പതിന് പുലര്‍ച്ചെയാണ് രതീഷും സുഹൃത്ത് നീലേശ്വരം കൊഴുന്തിലിലെ അനീഷും പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിവരുമ്പോള്‍ അപകടത്തില്‍പെട്ടത്. ഇവര്‍ സഞ്ചരിച്ച കാറില്‍ അമിതവേഗതയില്‍ വന്ന ടാങ്കര്‍ ലോറിയിടിച്ച് നിര്‍ത്താതെ പോവുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ അനീഷ് പരിക്ക് ഭേദമായി നേരത്തെ ആശുപത്രി വിട്ടിരുന്നു.
കൂലിപ്പണിക്കാരനാണ് മരിച്ച രതീഷ്, അവിവാഹിതനാണ്. സഹോദരങ്ങള്‍: ഉമ, രജനി, പ്രതീഷ് (കണ്‍സ്യൂമര്‍ ഫെഡ് ആലക്കോട്).

Keywords: News, Kerala, Kasaragod, Top-Headlines, Died, Obituary, Accident, Injured, Nileshwaram, Young man died after accident injuries.
< !- START disable copy paste -->