ബൈകും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; ഒരാൾക്ക് ഗുരുതരം
Feb 26, 2021, 11:08 IST
ബണ്ട് വാൾ: (www.kasargodvartha.com 26.02.2021) ബൈകും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ബൈക് യാത്രക്കാരനായ ബെൽത്തങ്ങാടിയിലെ ഇസ്മാഈൽ (22) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് ബെൽത്തങ്ങാടി അലാകെ സ്വദേശി അബ്ബാസിനെ (22) പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിട്ടൽ - പുത്തൂർ റോഡിലെ കമ്പാലബെട്ടു ബദനാജെയിൽ വ്യാഴാഴ്ച രാത്രി ആയിരുന്നു സംഭവം. വിട്ടലിലേക്ക് പോവുകയായിരുന്ന ലോറി യുവാക്കൾ സഞ്ചരിച്ച ബൈകിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ട് പേരും റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. സംഭവ സ്ഥലം സന്ദർശിച്ച പൊലീസ് സംഘം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords: Karnataka, Accident, Dead, Obituary, Bandwal, Lorry, Bike-Accident, Youth, Top-Headlines, Young man dead in bike-lorry accident.
< !- START disable copy paste -->