Young man died | കൈ വേദനയ്ക്ക് ആശുപത്രിയിലെത്തി ഡോക്ടറെ കാണാന്‍ നില്‍ക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
Oct 15, 2022, 12:10 IST
കാസര്‍കോട്: (www.kasargodvartha.com) കൈ വേദനയ്ക്ക് ആശുപത്രിയിലെത്തി ഒപി ടികറ്റെടുത്ത് ഡോക്ടറെ കാണാന്‍ നില്‍ക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ബദിയഡുക്ക ഉക്കിനടുക്ക ദമ്പെ മൂലയിലെ ഡി രവി (39) യാണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ കൈ വേദനയെ തുടര്‍ന്ന് കാസര്‍കോട് ജെനറല്‍ ആശുപത്രിയിലെത്തി ഒപി ടികറ്റെടുത്ത് ഡോക്ടറെ കാണാന്‍ ക്യൂ നില്‍ക്കുന്നതിനിടയിലാണ് യുവാവ് കുഴഞ്ഞുവീണത്. ഉടന്‍ വൈദ്യ സഹായം നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പരേതനായ വെങ്കപ്പ നായിക് - സരസ്വതി ദമ്പതികളുടെ മകനാണ്.
ഭാര്യ: രത്നാവതി.
മക്കള്‍: തൃഷ, ദീക്ഷ.
സഹോദരങ്ങള്‍: സൂര്യനാരായണ, ഉദയ.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Obituary, Died, Collapse, Hospital, Young man collapsed and died.
< !- START disable copy paste -->