Young man Died | ബൈകില്‍ ഭാരത പര്യടനത്തിനിറങ്ങിയ യുവാവ് സുഹൃത്തിന്റെ വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു
Jul 6, 2022, 21:37 IST
ചീമേനി: (www.kasargodvartha.com) ബൈകില്‍ ഭാരത പര്യടനത്തിനിറങ്ങിയ യുവാവ് ചീമേനിയിലെ സുഹൃത്തിന്റെ വീട്ടില്‍ കുഴഞ്ഞ് വീണുമരിച്ചു. തൃശൂര്‍ എസ് എന്‍ പുര ടി ജി സിദ്ധാര്‍ഥന്‍ - ഉഷ ദമ്പതികളുടെ മകന്‍ പി എസ് അര്‍ജുന്‍ (31) ആണ് മരിച്ചത്. ചീമേനി വണ്ണാത്തിക്കാനത്തെ സുഹൃത്തായ മോഹനന്റെ വീട്ടിലാണ് കുഴഞ്ഞ് വീണത്.
ഉടന്‍ ചെറുവത്തൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജില്‍ എത്തിച്ച് ചികിത്സക്കിടെയാണ് മരിച്ചത്. ഗള്‍ഫില്‍ എന്‍ജിനീയറായ അര്‍ജുന്‍ മൂന്ന് മാസം മുമ്പാണ് നാട്ടിലെത്തിയത്.
ചൊവ്വാഴ്ചയാണ് ഭാരത പര്യടനത്തിനായി വീട്ടില്‍ നിന്നും ഇറങ്ങിയത്. ആദ്യദിവസം ഗള്‍ഫിലെ സുഹൃത്തായ മോഹന്റെ വീട്ടില്‍ വിശ്രമിച്ച് അടുത്തദിവസം പര്യടനം തുടങ്ങാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. മോഹന്റെ വീട്ടില്‍ ഭക്ഷണം കഴി ച്ച് വിശ്രമിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്.
അര്‍ജുന്റെ മരണവിവരം അറിഞ്ഞ് ബന്ധുക്കള്‍ പരിയാരത്ത് എത്തി.
ഭാര്യ: അഞ്ജന. ഏക മകന്‍: ദേവിക് ഡോണ്‍. സഹോദരന്‍: അരുണ്‍. ചീമേനി പൊലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.

Keywords: News, Kerala, Kasaragod, Top-Headlines, Died, Obituary, Hospital, Young man collapsed and died at his friend's house.
< !- START disable copy paste -->