സുഹൃത്തിനോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് ചുഴിയില്‍പ്പെട്ട് മരിച്ചു
Nov 19, 2015, 11:30 IST
ബേഡകം: (www.kasargodvartha.com 19/11/2015) സുഹൃത്തിനോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് ചുഴിയില്‍പ്പെട്ട് മരിച്ചു. കാഞ്ഞങ്ങാടിനടുത്ത് അട്ടേങ്ങാനം കുഞ്ഞിക്കൊച്ചിയിലെ പരേതനായ ഗംഗാധരന്‍ നായരുടെ മകന്‍ സജീവ്(30) ആണ് മരണപ്പെട്ടത്. ബുധനാഴ്ച വൈകുന്നേരം കരിച്ചേരി പുഴയില്‍ കുളിക്കുമ്പോഴാണ് സജീവ് ചുഴിയില്‍പ്പെട്ടത്.
സുഹൃത്തായ കരിച്ചേരിയിലെ സുരേഷിന്റെ വീട്ടിലേക്ക് ബുധനാഴ്ച ഉച്ചയോടെയാണ് സജീവ് അതിഥിയായി എത്തിയത്. ഗള്‍ഫില്‍ ഒരുമിച്ച് ജോലി ചെയ്യുന്ന സജീവും സുരേഷും അവധിക്ക് നാട്ടിലേക്ക് വന്നതായിരുന്നു. ബുധനാഴ്ച വൈകിട്ട് ഇരുവരും ഒരുമിച്ചാണ് പുഴയില്‍ കുളിക്കാന്‍ പോയത്. ഇതിനിടെയാണ് യുവാവ് ചുഴിയിലകപ്പെട്ടത്. സുരേഷ് സജീവിനെ രക്ഷപ്പെടുത്താന്‍ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല.
വിവരമറിഞ്ഞ് നാട്ടുകാര്‍ ഓടിക്കൂടുകയും പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തുകയും ചെയ്തു. കാസര്‍കോട്ടുനിന്നും കുറ്റിക്കോലില്‍ നിന്നും ഫയര്‍ഫോഴ്‌സെത്തി പുഴയില്‍ ബുധനാഴ്ച വൈകുന്നേരം മുതല്‍ തിരച്ചില്‍ ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല. വ്യാഴാഴ്ചയും തിരച്ചില്‍ തുടര്‍ന്നതോടെയാണ് മൃതദേഹം കണ്ടെത്തിയത്. ലക്ഷ്മിയാണ് മാതാവ്. സഹോദരി വിജിത. ബേഡകം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
Keywords: Kasaragod, Kerala, Bedakam, Death, Young boy drowned to death