എഴുത്തുകാരന് മുഹമ്മദ് ശമീം ഉമരി നിര്യാതനായി
Nov 14, 2020, 16:25 IST
കോളിയടുക്കം: (www.kasargodvartha.com 14.11.2020) എഴുത്തുകാരനും ഗ്രന്ഥകര്‍ത്താവുമായ കോളിയടുക്കം മൂടംബയലിലെ മുഹമ്മദ് ശമീം ഉമരി (74) നിര്യാതനായി. പഴെങ്ങാടി വാദിഹുദ അറബിക് കോളജ് മുന്‍ പ്രിന്‍സിപ്പലായിരുന്നു. ദീര്‍ഘ കാലം ബെണ്ടിച്ചാല്‍ സ്കൂളില്‍ അറബി അധ്യാപകനായിരുന്നു. ഉര്‍ദു-മലയാളം നിഘണ്ടു തയ്യാറാക്കിയിരുന്നു. ഏതാനും ഇസ്ലാമിക് ഗ്രന്ഥങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. യു പി യിലെ ദയൂബന്ത്, മക്കാ യുനിവേഴ്സിറ്റി എന്നിവിടങ്ങളില്‍ ഉപരിപടനം നടത്തി. മൂടംബയല് മസ്ജിദ് മുന്‍ പ്രസിഡന്റായിരുന്നു. പരേതരായ അബ്ദുര്‍ റഹ് മാന്‍-മര്‍യം ദമ്പതികളുടെ മകനാണ്. ഭാര്യ: ജമീല കോളിയടുക്കം.
മക്കള്‍: റാഷിദ, മുജീബ് റഹ് മാന്‍ (കാസര്‍കോട് ഗവ. ഗേള്‍സ് സ്കൂള്‍ പ്യൂണ്‍), സ്വാലിഹ, ഹസീബുര്‍ റഹ് മാന്‍ അസ്ലം (സ്കൂള്‍ അധ്യാപകന്), ഹസീന, അബ്ദുര്‍ റഹ് മാന്‍ ജുബൈര്‍.
മക്കള്‍: റാഷിദ, മുജീബ് റഹ് മാന്‍ (കാസര്‍കോട് ഗവ. ഗേള്‍സ് സ്കൂള്‍ പ്യൂണ്‍), സ്വാലിഹ, ഹസീബുര്‍ റഹ് മാന്‍ അസ്ലം (സ്കൂള്‍ അധ്യാപകന്), ഹസീന, അബ്ദുര്‍ റഹ് മാന്‍ ജുബൈര്‍.
ഖബറടക്കം മൂടംബയല് ജുമാ മസ്ജിദ് ഖബറസ്ഥാനില്.
Keywords: Dead, Death, Koliyadukkam, Kasaragod, Kerala, Obituary, Writer, News, Writer Muhammad Shameem Umari passed away.