യുവതിയെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി; ഒരുമിച്ച് മരിക്കാന്‍ തീരുമാനിച്ചതാണെന്നും തൂങ്ങിയ ഭാര്യയെ അഴിച്ചു കിടത്തിയതാണെന്ന് ഭര്‍ത്താവിന്റെ മൊഴി; യുവാവ് കസ്റ്റഡിയില്‍
Aug 16, 2018, 15:13 IST
ഉദുമ:(www.kasargodvartha.com 16/08/2018) യുവതിയെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഒരുമിച്ച് മരിക്കാന്‍ തീരുമാനിച്ചതാണെന്നും തുങ്ങിയ ഭാര്യയെ അഴിച്ചു കിടത്തിയതാണെന്നും ഭര്‍ത്താവ് പോലീസിന് മൊഴി നല്‍കി.സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെ ബേക്കല്‍ പോലീസ് കസ്റ്റഡിയിലെടുത്തു.ചത്തീസ്ഗഢ് കൊണ്ടഗോണ്‍ വിസാരംഗ്പൂര്‍ സല്‍ന മച്ചലിയിലെ ചിന്ത നേത്തം(22) എന്ന യുവതിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പാക്യാരയിലെ റഷീദ് എന്നയാളുടെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്നവരാണ് ദമ്പതികള്‍.
വ്യാഴാഴ്ച്ച ഉച്ചയോടെ വീട്ടുക്കാര്‍ യുവതി മരിച്ചു കിടക്കുന്ന വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഒപ്പമുള്ള ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. പേപ്പര്‍ പ്ലേറ്റ് നിര്‍മാതക്കളാണ് ഇരുവരും. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യ ചെയ്യാന്‍ കാരണമെന്നാണ് ഭര്‍ത്താവ് ജിത്തു(30) പോലീസിന് മൊഴി നല്‍കിയത്. ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ മരണകാരണം വ്യക്തമാകു എന്നാണ് പോലീസ് പറയുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Uduma, Kasaragod, Kerala, Death, Obituary, Husband, Police, Custody,Women found dead, Husband in police custody
< !- START disable copy paste -->