തീപൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
Jul 25, 2016, 09:00 IST
അജാനൂര്‍: (www.kasargodvartha.com 25/07/2016) ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ഗുരുതരമായി പൊള്ളലേറ്റ് മംഗളൂരു ഫാദര്‍ മുള്ളേര്‍സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഭര്‍തൃമതി മരണപ്പെട്ടു. കിഴക്കേ വെള്ളിക്കോത്തെ നാരായണന്‍ - ബേബി ദമ്പതികളുടെ മകളും കാഞ്ഞങ്ങാട് നഗരത്തിലെ ഓട്ടോ ഡ്രൈവര്‍ കുറ്റിക്കോലിലെ മണിയുടെ ഭാര്യയുമായ സൗമ്യ (30) യാണ് മരണപ്പെട്ടത്.
ശരീരത്തില്‍ 75 ശതമാനത്തിലധികം പൊള്ളലേറ്റ യുവതി മരണത്തോട് മല്ലടിച്ച് കഴിയുകയായിരുന്നു. ജൂലൈ 16 ന് വൈകുന്നേരത്തോടെയാണ് സൗമ്യയെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് പരിസരവാസികള്‍ വീട്ടിലേക്ക് ഓടിയെത്തി ഏറെ പണിപ്പെട്ടാണ് സൗമ്യയെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും യുവതിയുടെ ബോധം നഷ്ടപ്പെട്ടിരുന്നു.
കുശാല്‍നഗറിലെ വാടക വീട്ടിലാണ് ഭര്‍ത്താവിനോടൊപ്പം സൗമ്യയും മക്കളും താമസിച്ചിരുന്നത്. മക്കള്‍ക്ക് ഏഴും ഒമ്പതും വയസുണ്ട്. ഹൊസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നാട്ടിലെത്തിച്ചു.
Keywords : Ajanur, Death, Women, Hospital, Treatment, Obituary, Soumya.