കര്‍ണാടക സ്വദേശിനിയുടെ മൃതദേഹം മധൂര്‍ പഞ്ചായത്ത് കിണറില്‍
Aug 6, 2015, 09:59 IST
കാസര്‍കോട്: (www.kasargodvartha.com 06/08/2015) കര്‍ണാടക സ്വദേശിനിയായ സ്ത്രീയുടെ മൃതദേഹം മധൂര്‍ പഞ്ചായത്തിന്റെ കിണറില്‍ കണ്ടെത്തി. വ്യാഴാഴ്ച രാവിലെയാണ് മധൂര്‍ പഞ്ചായത്തിലെ 10-ാം വാര്‍ഡായ മീപ്പുഗുരിയിലുള്ള പഞ്ചായത്ത് കിണറില്‍ മൃതദേഹം കണ്ടെത്തിയത്. കര്‍ണാടക ബഗല്‍കോട്ട് സ്വദേശിനിയായ സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കര്‍ണാടകയില്‍നിന്നും ജോലിതേടി കാസര്‍കോട്ടെത്തിയ സ്ത്രീ മീപ്പുഗുരിയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചുവരികയായിരുന്നു.
വിവരമറിഞ്ഞ് കാസര്‍കോട് ടൗണ്‍ പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. മൃതദേഹം കിണറില്‍നിന്നും പുറത്തെടുത്ത് പോലീസ് ഇന്‍ക്വസ്റ്റിന് ശേഷം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. രാവിലെ പരിസരവാസികളാണ് സ്ത്രീയുടെ മൃതദേഹം കിണറില്‍ കണ്ടത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നു. സംഭവം സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. മരിച്ച സ്ത്രീയുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Keywords : Woman, Deadbody, Well, Kasaragod, Obituary, Kerala, Advertisement Koolikkad Trade Center