വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
Aug 22, 2021, 16:01 IST
ബന്തടുക്ക: (www.kasargodvartha.com 22.08.2021) വാഹനാപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡികൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ബന്തടുക്ക പുളുവഞ്ചിയിലെ പരേതനായ രാഘവന്റെ ഭാര്യ ദേവകി (40) ആണ് ശനിയാഴ്ച ഉച്ചയോടെ മരിച്ചത്.
ജൂലൈ മാസം 30 നാണ് ദേവകി ദേശീയ പാതയിലെ പെരിയയയിൽ വെച്ച് അപകടത്തിൽ പെട്ടത്. വിദ്യാർഥിയായ മകന്റെ ആവശ്യത്തിനായി പെരിയ നവോദയ വിദ്യാലയത്തിൽ പോയി തിരിച്ചു വരുമ്പോഴായിരുന്നു അപകടം.
പെരിയ ബസ് സ്റ്റോപിൽ നിന്നും കാസർകോട്ടേക്ക് പോകുവാനായി സ്വകാര്യ ബസിൽ കയറവെ ദേവകി റോഡിലേക്ക് വീഴുകയായിരുന്നു. ബസിൽ കയറുന്നതിന് മുമ്പ് ബസ് മുന്നോട്ട് എടുത്തതിനാലാണ് അപകടമെന്ന് പറയുന്നു. റോഡിൽ വീണ ദേവകിയുടെ ഇരുകാലുകൾക്ക് മുകളിലൂടെ ബസിന്റെ ചക്രം കയറി ഇറങ്ങുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ദേവകിയെ ഉടൻ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും പിന്നീട് പരിയാരത്തുള്ള കണ്ണൂർ മെഡികൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവിടെ നിന്നും കാലിന്റെ ചലനശേഷി പൂർണമായും നഷ്ടപ്പെട്ടതോടെ ദേവകിയെ കോഴിക്കോട് മെഡികൽ കോളജിലേക്ക് മാറ്റി. കാലിന് ആവശ്യമായ ശസ്ത്രക്രിയ നടത്തി വാർഡിലേക്ക് മാറ്റിയതിന് തൊട്ടു പിന്നാലെയായിരുന്നു മരണം
വിദ്യാർഥികളായ പ്രഫുൽ, രാഹുൽ എന്നിവർ മക്കളാണ്. ദേവകിയുടെ ഭർത്താവ് രണ്ടു വർഷം മുമ്പ് അസുഖം ബാധിച്ച് മരിച്ചിരുന്നു. ബന്തടുക്ക വനിതാ സെർവീസ് കോപറേറ്റിവ് സൊസൈറ്റി ഡയറക്ടർ കൂടിയായിരുന്നു ദേവകി.
Keywords: Kasaragod, Kerala, News, Bandaduka, Vehicle, Accident, Obituary, Death, Treatment, Bus, Kanhangad, District-Hospital, Kozhikode, Top-Headlines, Woman, who was undergoing treatment for serious injuries in accident, died.
< !- START disable copy paste -->