ഇടിമിന്നലേറ്റ് യുവതി മരിച്ചു
Mar 8, 2013, 12:43 IST
നീലേശ്വരം: പറമ്പില്‍ കശുവണ്ടി പറക്കവെ യുവതി ഇടിമിന്നലേറ്റ് മരിച്ചു. കിനാന്നൂര്‍ കരിന്തളം കൊണ്ടോടിയിലെ വി. ബിന്ദു (27) ആണ് മരിച്ചത്. ഏറെ നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് മരിച്ചനിലയില്‍ കണ്ടത്.
സമീപത്തെ തേക്ക് മരത്തിന്റെ കൊമ്പുകള്‍ ഇടിമിന്നലേറ്റ് ചിതറിയ നിലയിലായിരുന്നു. ബിന്ദുവിന് എട്ട് വര്‍ഷം മുമ്പ് പാചകത്തിനിടെ ഗുരുതരമായി പൊള്ളലേറ്റിരുന്നു. വരയില്‍ സൗപര്‍ണിക കുടുംബശ്രീ യൂണിറ്റ് പ്രസിഡന്‌റാണ്.
പരേതനായ വരയില്‍ അമ്പാടി - കാരിച്ചി ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: മധു, ശാന്ത. നീലേശ്വരം പോലീസ് സ്ഥലത്തെത്തി. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.
Keywords: Thunder, Lightning, Women, Dead, Nileshwaram, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News