വീട്ടമ്മയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി
Feb 2, 2022, 21:23 IST
നീലേശ്വരം: (www.kasargodvartha.com 02.02.2022) വീട്ടമ്മയുടെ മൃതദേഹം കാര്യങ്കോട് പുഴയിൽ കണ്ടെത്തി. നീലേശ്വരത്തെ മുൻ നഗരസഭാ കൗൺസിലറും സിപിഎം നേതാവുമായ പരേതനായ എൻ അമ്പുവിന്റെ ഭാര്യ നാരായണി (70) ആണ് മരിച്ചത്. അസുഖത്തെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു.
ചൊവ്വാഴ്ച രാവിലെയാണ് നാരായണിയുടെ മൃതദേഹം മുണ്ടമാട് പാലത്തിന് സമീപം കണ്ടെത്തിയത്. ഏതാനും മാസം മുമ്പ് കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിത്സയ്ക്കുശേഷം വീട്ടിൽ വിശ്രമത്തിലായിരുന്നു. അസുഖം വിട്ടുമാറാത്ത മനോവിഷമത്തിലായിരുന്നു ഇവരെന്നാണ് പറയുന്നത്. മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡികൽ കോളജ് ആശുപത്രിയിൽ പോസ്റ്റ് മോർടെം നടത്തും.
മക്കൾ: പ്രസന്നൻ (ചുമട്ടു തൊഴിലാളി, നീലേശ്വരം), അരുണ പ്രഭ (കേരളാബാങ്ക് നീലേശ്വരം ബ്രാഞ്ച്), പ്രസാദ് (വിമുക്തഭൻ).
മരുമക്കൾ: സൗമ്യ പാലായി, സിന്ധു ചതുരകിണർ, അരവിന്ദൻ മാങ്ങാട് (നാടക പ്രവർത്തകൻ).
നീലേശ്വരം പൊലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

Keywords: News, Kerala, Nileshwaram, Woman, Top-Headlines, Dead, River, Obituary, CPM, Medical College, Woman found dead in the river.
< !- START disable copy paste -->