വെള്ളം കോരാന്‍ പോയ യുവതി വീട്ടിനടുത്ത കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍
Apr 28, 2013, 13:00 IST
കാസര്‍കോട്: മെയ് മൂന്നിന് വിവാഹ നിശ്ചയം നടക്കേണ്ടിയിരുന്ന യുവതിയെ വീട്ടിനടുത്ത കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നെട്ടണിഗെ കനക്കത്തൊടിയിലെ മാലിങ്ക ആചാര്യയുടെ മകള്‍ ഹേമലത (18)യാണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം.
രണ്ട് കുടങ്ങളുമായി കുളത്തിലേക്ക് വെള്ളം കേരാന്‍ പോയതായിരുന്നു ഹേമലതയെന്ന് വീട്ടുകാര്‍ പറഞ്ഞു. ഒരുകുടത്തില്‍ വെള്ളം കോരി കരയില്‍ വെച്ചിട്ടുണ്ട്. അധികം വെള്ളമില്ലാത്ത കുളത്തില്‍ വെള്ളം കോരുന്നതിനിടെ ഹേമലത വഴുതി വീണ് മരിച്ചതാകാമെന്ന് കരുതുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ചറിയിലെത്തിച്ചുട്ടുണ്ട്. ചന്ദ്രാവതിയാണ് മാതാവ്. വിനോദ് സഹോദരനാണ്.

Keywords : Kasaragod, Woman, Drown, Water, Death, Obituary, Kerala, Hemalatha, Kasargod Vartha, Malayalam News, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.