നവ വധുവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Dec 20, 2012, 17:32 IST
രാജപുരം: നവ വധുവിന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കിണറ്റില്‍ കണ്ടെത്തിയ സംഭവത്തില്‍ രാജപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മാനടുക്കത്തെ മണിയന്റെ ഭാര്യ ചന്ദ്രാവതിയുടെ (34) മൃതദേഹമാണ് ബുധനാഴ്ച വൈകുന്നേരം ഭര്‍തൃ വീടിന് സമീപത്തെ രാഘവന്റെ പറമ്പിലുള്ള കിണറില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് മണിയന് ശബരിമല ദര്‍ശനത്തിനും മണിയന്റെ മാതാപിതാക്കളും മറ്റും വേറൊരു സ്ഥലത്തേക്കും പോയിരുന്നതിനാല്‍ ചന്ദ്രാവതി വീട്ടില്‍ തനിച്ചായിരുന്നു.
വൈകിട്ട് മണിയന്റെ ബന്ധുവായ സ്ത്രീ മാനടുക്കത്തെ വീട്ടിലെത്തിയ ശേഷം വെള്ളമെടുക്കാന്‍ രാഘവന്റെ കിണറില്‍ കുടം താഴ്ത്തുമ്പോഴാണ് ചന്ദ്രാവതിയെ കിണറില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിവരമറിഞ്ഞ് നാട്ടുകാരും കുറ്റിക്കോലില്‍ നിന്ന് അഗ്നിശമന സേനയുമെത്തി ചന്ദ്രാവതിയെ കിണറില്‍ നിന്ന് പുറത്തെടുത്തുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
മൃതദേഹം രാജപുരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയശേഷം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അതിനിടെ ചന്ദ്രാവതിയുടെ മരണത്തില്‍ സംശയമുണ്ടെന്ന് കാണിച്ച് സഹോദരന് ബന്തടുക്ക പടുപ്പിലെ അണ്ണയ്യനായ്ക്ക് രാജപുരം പോലീസില്‍ പരാതി നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ ചന്ദ്രാവതിയുടെ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും.
കിണറില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ മാത്രമുള്ള മാനസിക പ്രയാസം ചന്ദ്രാവതിക്കുണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ആറുമാസം മുമ്പാണ് കൂലിത്തൊഴിലാളിയായ മണിയന് ചന്ദ്രാവതിയെ വിവാഹം ചെയ്തത്.
ഇരുവരും നല്ല ബന്ധത്തില്‍ തന്നെയായിരുന്നു. ഭര്‍ത്താവിന്റെ വീട്ടുകാരുമായും ചന്ദ്രാവതിക്ക് പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. ഈ സാഹചര്യത്തില്‍ ചന്ദ്രാവതിയുടെ മരണം കൊലപാതകമാണെന്ന് സംശയിക്കുന്നുവെന്നാണ് ബന്ധുക്കള്‍ വ്യക്തമാക്കുന്നത്.
ചന്ദ്രാവതി അബദ്ധത്തില്‍ കിണറില്‍ വീണതല്ലെന്നും ആത്മഹത്യ ചെയ്തതല്ലെന്നും സാഹചര്യ തെളിവുകള്‍ സൂചിപ്പിക്കുന്നു. വീട്ടില്‍ തനിച്ചായിരുന്ന സമയത്ത് ആരെങ്കിലും ചന്ദ്രാവതിയെ ഉപദ്രവിച്ചതാണോയെന്ന സംശയമാണ് ഇപ്പോള്‍ ബലപ്പെട്ടിരിക്കുന്നത്. വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിലൂടെ മാത്രമേ ചന്ദ്രാവതിയുടെ മരണത്തിലെ സത്യാവസ്ഥ പുറത്തുവരികയുള്ളൂ. മൃതദേഹം ആദ്യം കണ്ട സ്ത്രീയുടെയും ഭര്‍തൃവീട്ടുകാരുടെയും പരിസരവാസികളുടെയും വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പടുപ്പിലെ രാമണ്ണ നായക്-ജാനകി ദമ്പതികളുടെ മകളാണ് മരണപ്പെട്ട ചന്ദ്രാവതി.

Keywords: Women, Found, Dead, Well, Rajapuram, Kasaragod, Kerala, Malayalam news, Woman found dead in open well