സോഷ്യല്‍ മീഡിയയിലൂടെ പരിചയം, തുടര്‍ന്ന് വിവാഹം; അഞ്ചു മാസം മുമ്പ് വിവാഹിതയായ യുവതിയെ ഭര്‍തൃവീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Aug 31, 2019, 13:21 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 31.08.2019) തൃക്കരിപ്പൂര്‍ തൈക്കീല്‍ സ്വദേശിനിയായ യുവതിയെ തൃശൂര്‍ ചാലക്കുടിയിലെ ഭര്‍തൃവീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മരണം കൊലപാതകമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. തൈക്കീലിലെ ടി ചന്ദ്രന്- സിന്ധു ദമ്പതികളുടെ മകള്‍ ടി ഹര്‍ഷ (22)യെയാണ് കൊരട്ടി പോലീസ് സ്റ്റേഷന് പരിധിയിലെ ഖന്നാ നഗറിലെ ഭര്‍ത്താവ് മണികണ്ഠന്റെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടത്. പെയിന്റിംഗ് തൊഴിലാളിയാണ് മണികണ്ഠന്. രണ്ടുമാസം ഗര്‍ഭിണിയായിരുന്നു ഹര്‍ഷ.
മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കൊരട്ടി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തതിന് ശേഷം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. ഹര്‍ഷ മരിച്ച വിവരം ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് അയല്‍വാസികള്‍ അറിയുന്നത്. ചാലക്കുടി ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും നേരത്തെ മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചു. ഇക്കഴിഞ്ഞ മാര്‍ച്ചിലായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്.
സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ ഇവരുടെ വിവാഹം മണികണ്ഠന്റെ വീട്ടുകാര്‍ ഇടപെട്ടാണ് നടത്തിയത്. മാര്‍ച്ചില്‍ തൃക്കരിപ്പൂരില്‍ നിന്നും പോയ ഹര്‍ഷ പിന്നീട് വീട്ടിലേക്ക് വന്നിരുന്നില്ല. തൃക്കരിപ്പൂരിലെ തന്റെ വീട്ടുകാരുമായി ഹര്‍ഷ ഫോണിലൂടെ ബന്ധപ്പെടുമായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. സിവില്‍ എഞ്ചിനീയറിംഗ് കഴിഞ്ഞ ഹര്‍ഷ ചാലക്കുടിക്കടുത്തുള്ള സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തു വരുകയായിരുന്നു. മരണവിവരമറിഞ്ഞ് തൃക്കരിപ്പൂരില്‍ നിന്നും ബന്ധുക്കള്‍ ചാലക്കുടിയിലെത്തി മരണത്തില്‍ സംശയം പ്രകടിപ്പിച്ചതോടെ ചാലക്കുടി തഹസില്‍ദാര്‍ സുനിതാ ജേക്കബ് ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് മണികണ്ഠന്റെ വീട്ടിലെത്തി ഇന്‍ക്വസ്റ്റ് നടത്തിയത്. ഹര്‍ഷയുടെ സഹോദരിമാര്‍: നഹന, ഷഹന.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Trikaripur, Top-Headlines, Death, Obituary, House-wife, Woman found dead in home
< !- START disable copy paste -->