വനിതാ കളക്ഷന്‍ ഏജന്റിനെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി
Aug 8, 2013, 15:28 IST
ചെറുവത്തൂര്‍: വനിതാ കളക്ഷന്‍ ഏജന്റിനെ ദുരൂഹ സാഹചര്യത്തില്‍ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പിലിക്കോട് കണ്ണങ്കൈയിലെ വാര്‍പ്പു തൊഴിലാളി പുളുക്കൂല്‍ ബാലകൃഷ്ണന്റെ ഭാര്യയും കാലിക്കടവ് അഗ്രികള്‍ച്ചറല്‍ വെല്‍ഫയര്‍ കോ- ഓപ്പറേറ്റീവ് സൊസൈറ്റി കളക്ഷന്‍ ഏജന്റുമായ പി.സുപ്രഭ (32) യെയാണ് വീട്ടിനകത്തെ കിടപ്പു മുറിയിലെ ജനാലയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ബുധനാഴ്ച വീട്ടികാരോടൊപ്പം ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സുപ്രഭയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് ചന്തേര എസ്.ഐ എം.പി.വിനീഷിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിദഗ്ദ പോസ്റ്റുമോര്‍ട്ടം നടത്തി. ഉച്ചയോടെ മൃതദേഹം വീട്ടിലെത്തിച്ചു. മരണ കാരണം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. അതേസമയം ആത്മഹത്യാ കുറിപ്പോ
മറ്റോ കണ്ടെത്തിയതായി സൂചനയില്ല.
തൈവളപ്പില്‍ തമ്പാന്‍- പരേതയായ യശോദ ദമ്പതികളുടെ മകളാണ്. മക്കള്‍: ഐശ്വര്യ, സിദ്ധാര്‍ത്ഥ്. ഏകസഹോദരി സ്മിത വിവാഹിതയായി ഭര്‍ത്താവിനോടൊപ്പമാണ് താമസം.
Also Read:
സിറിയയില്‍ വിമതരും സൈനികരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 60 വിമതര്‍ കൊല്ലപ്പെട്ടു
Keywords: Suprabha, Collection Agent, Pariyaram Medical College, Hanging Death, Cheruvathur, Woman, Bank, Postmortem report, Obituary, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.