45 കാരിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ്, കൂടെ താമസക്കുന്നയാള്‍ കസ്റ്റഡിയില്‍
പാലക്കാട്: (www.kasargodvartha.com 04.04.2022) 45 കാരിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചിറ്റൂര്‍ അഞ്ചാം മൈലിലാണ് സംഭവം. മൂങ്കില്‍മട ഇന്ദിരാനഗര്‍ കോളനി രംങ്കന്റെ മകള്‍ ജ്യോതിര്‍മണിയാണ് മരിച്ചത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനമെന്ന് സംഭവസ്ഥലത്തെത്തിയ പൊലീസ് പറഞ്ഞു.
കൊലപാതകമെന്ന സംശയത്തില്‍, കൂടെ താമസക്കുന്നയാളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ഇവര്‍ക്കാപ്പം താമസിച്ചിരുന്ന തമിഴ്‌നാട് ആനമല സ്വദേശി വീരാസ്വമി(46) യെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നത്. വീരാസ്വാമിയും ജ്യോതിര്‍മണിയും ഒരു വര്‍ഷമായി അഞ്ചാം മൈല്‍ പുറമ്പോക്കില്‍ കുടില്‍ കെട്ടി ഒരുമിച്ചു താമസിച്ചു വരികയാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
വീട്ടില്‍നിന്ന് ശബ്ദമൊന്നും കേള്‍ക്കാതത്തിനെ തുടര്‍ന്ന് ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ സമീപത്ത് താമസിക്കുന്ന വീട്ടമ്മയെത്തി നോക്കിയപ്പോഴാണ് ജ്യോതിര്‍മണി മരിച്ചു കിടക്കുന്നത് കണ്ടത്. ഉടന്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
Keywords: News, Kerala, State, Top-Headlines, Palakkad, Killed, Murder-case, Police, Crime, Woman, Death, Obituary, Woman Found Dead at a House in Palakkad