റോഡ് മുറിച്ചുകടക്കുമ്പോള്‍ മീന്‍ ലോറി ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
Mar 28, 2019, 15:17 IST
മഞ്ചേശ്വരം: (www.kasargodvartha.com 28.03.2019) റോഡ് മുറിച്ചുകടക്കുമ്പോള്‍ മീന്‍ ലോറി ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കുഞ്ചത്തൂര്‍ കല്‍പനയ്ക്ക് സമീപത്തെ കുന്നു ഹൗസില്‍ അഹമ്മദ് മുന്നയുടെ ഭാര്യ ആഇഷ(41) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ കുഞ്ചത്തൂര്‍ ദേശീയ പാതയിലാണ് അപകടം.
Keywords: Woman dies in road accident,Manjeshwaram, Accidental-Death, news, Obituary, Death, Hospital, Treatment, Kerala, Kasaragod.
വീട്ടിലേക്ക് പോകുന്നതിനായി റോഡു മുറിച്ചുകടക്കുന്നതിനിടെ മംഗളൂരു ഭാഗത്തുനിന്നും കാസര്‍കോട്ട് ഭാഗത്തേക്ക് വരുന്ന മീന്‍ ലോറി ഇടിക്കുകയായിരുന്നു.
അതീവ ഗുരുതരമായി പരിക്കേറ്റ ആഇഷയെ ഉടന്‍തന്നെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവക്കുകയായിരുന്നു. മൃതദേഹം മംഗലപാടി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും. കുഞ്ചത്തൂര്‍ തുമ്മിനാട് വാടക ക്വാര്‍ട്ടേഴ്‌സിലാണ് താമസം. മരിച്ച ആഇഷയ്ക്ക് മൂന്നുമക്കളുണ്ട്. സുഹറ, നൗഷീന, നൗഷാദ് എന്നിവര്‍ മക്കളാണ്.