നിര്‍മാണം നടക്കുന്ന വീടിന്റെ സണ്‍ഷേഡ് തലയില്‍ വീണ് യുവതി മരിച്ചു
Oct 18, 2017, 17:59 IST
കാസര്‍കോട്: (www.kasargodvartha.com 18/10/2017) നിര്‍മാണം നടക്കുന്ന വീടിന്റെ സണ്‍ഷേഡ് തലയില്‍ വീണ് യുവതി മരിച്ചു. ദേലംപാടി ശാന്തിമലയിലെ ഉക്രപ്പയുടെ ഭാര്യ ദേവകി (36)യാണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. പശുവിന്റെ കയര്‍ കുടുങ്ങിയതിനെ തുടര്‍ന്ന് സണ്‍ഷേഡ് താങ്ങി നിര്‍ത്തിയ മുളന്തൂണ്‍ ഇളകിവീഴുകയായിരുന്നു.
ദേവകിയുടെ വീടിന് സമീപത്തുള്ള നാരായണന്റെ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ സണ്‍ഷേഡാണ് തകര്‍ന്നത്. അപകടം നടന്നത് ആദ്യം ആരും അറിഞ്ഞിരുന്നില്ല. ഒരു മണിക്കൂറോളം സണ്‍ഷേഡിനടിയിലായ ദേവകിയെ അയല്‍വാസികള്‍ കണ്ടെത്തുകയും ഉടന്‍ ആശുപത്രിയിലെത്തിക്കുകയും ചെയ്തെങ്കിലും ഡോക്ടര്‍ അവധിയാണെന്ന മറുപടിയാണ് ലഭിച്ചത്.
ഇതേ തുടര്‍ന്ന് മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചു. പരേതരായ ബെള്ളു - കാളി ദമ്പതികളുടെ മകളാണ് ദേവകി. സുജാത, സുപ്രിത എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍: കുശലപ്പ, നാരായണ, സുശീല, സുന്ദര, പരേതരായ അങ്കാര, ചുക്ര.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Death, Obituary, News, Woman, Devaki.